നെല്ലിയാമ്പതിയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും കാണാനാവാതെ വിനോദ സഞ്ചാരികള്‍

നെല്ലിയാമ്പതി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയിലത്തെുന്നവര്‍ക്ക് മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും കാണാന്‍ കഴിയുന്നില്ല. എല്ലായിടത്തേക്കും വിനോദ സഞ്ചാരികള്‍ക്ക് പ്രവേശമനുവദിക്കണമെന്ന ആവശ്യത്തോട് ഇനിയും അധികൃതര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സീസണ്‍ ആയതോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. ഒരു ഡസനോളം ടൂറിസം പോയന്‍റുകളാണ് നെല്ലിയാമ്പതിയിലുള്ളത്. എന്നാല്‍, വിനോദ സഞ്ചാരികള്‍ക്ക് ഇതില്‍ പകുതിയോളം സ്ഥലങ്ങളില്‍ മാത്രമേ പ്രവേശിക്കാനാവൂ. മാന്‍പാറ, ഹില്‍ടോപ്പ്, മിന്നാമ്പാറ പ്രദേശങ്ങളില്‍ വനംവകുപ്പ് പ്രവേശവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാന്‍പാറയും ഹില്‍ടോപ്പും നെല്ലിയാമ്പതിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാന്‍പാറയിലേക്ക് സഞ്ചാരികള്‍ പ്രവേശിക്കുന്നത് തടഞ്ഞ് വനംവകുപ്പ് ഉത്തരവിട്ടത്. ഇതിന് കാരണമായി പറയുന്നത്, സഞ്ചാരികളുടെ വരവ് മൂലം മണ്ണിളകി പരിസ്ഥിതി പ്രശ്നങ്ങളുണ്ടാവുന്നുവെന്നതാണ്. ഹില്‍ടോപ്പിലേക്കുള്ള വഴി രണ്ട് വര്‍ഷം മുമ്പുവരെ തുറന്നു കൊടുത്തിരുന്നെങ്കിലും പിന്നീടത് അടച്ചു. സഞ്ചാരികളുടെ വാഹനങ്ങള്‍ ഓടിച്ചതുമൂലം പുല്‍മേടുകള്‍ വികൃതമാകുന്നുവെന്നതാണ് ഇതിന് കാരണമായി പറയുന്നത്. മിന്നാമ്പാറയിലേക്കുള്ള വാഹനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവിടേക്ക് നിയന്ത്രണം വന്നത്. സ്വകാര്യ എസ്റ്റേറ്റ് പരിധിയില്‍ വരുന്ന സീതാര്‍കുണ്ട് വ്യൂ പോയന്‍റില്‍ മലയിടിച്ചില്‍ ഉണ്ടായതോടെ ഇവിടെയും നിയന്ത്രണം വന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ കേശവന്‍ പാറ, കാരാശൂരി ഭാഗങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കില്ളെങ്കിലും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കാറുണ്ട്. വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ ഇവ തുറന്നുകൊടുക്കാന്‍ നടപടി വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.