കോയമ്പത്തൂര്‍: ജെല്ലിക്കെട്ട് നിരോധത്തില്‍ പ്രതിഷേധിച്ച് മധുരയില്‍ സംഘര്‍ഷം തുടരുന്നു. തേനിക്ക് സമീപം യുവാവ് ആത്മഹത്യ ചെയ്തതും വിവാദമായി. തേനി പളനിചെട്ടിപട്ടി രമേഷ് എന്ന ജെല്ലിക്കെട്ട് വീരനാണ് കൊട്ടക്കുടിയിലെ പുഴക്ക് കുറുകെയുള്ള പാലത്തിന്‍െറ മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. ജെല്ലിക്കെട്ടിനുവേണ്ടി താന്‍ ജീവത്യാഗം ചെയ്യാനും തയാറാണെന്ന് ഇയാള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നുവത്രെ. പളനിചെട്ടിപട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി 15ന് അവനിയാപുരം, 16ന് പാലമേട്, 17ന് അലങ്കാനല്ലൂര്‍ എന്നിവിടങ്ങളിലാണ് ജെല്ലിക്കെട്ട് നടക്കേണ്ടിയിരുന്നത്. ജെല്ലിക്കെട്ട് കളങ്ങളിലും പരിസര പ്രദേശങ്ങളിലും അഞ്ച് ദിവസമായി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. നിരാഹാര ധര്‍ണ, കരിദിനം, റോഡ് ഉപരോധം, മനുഷ്യച്ചങ്ങല തുടങ്ങിയ സമരപരിപാടികളാണ് അരങ്ങേറുന്നത്. ചിലയിടങ്ങളില്‍ ജനങ്ങള്‍ ജെല്ലിക്കെട്ട് കാളകളെ കൊണ്ടുവന്നത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ലാത്തിവീശിയാണ് ഇവിടങ്ങളില്‍ ജനങ്ങളെ വിരട്ടിയോടിച്ചത്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ബസ് സര്‍വിസും നിര്‍ത്തിവെച്ചിരിക്കയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസിനെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.