റവന്യൂ അധികൃതര്‍ തിരിച്ചുപിടിച്ച സ്ഥലത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയായി

പട്ടാമ്പി: കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറം പട്ടികജാതി കോളനിയിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായി. കോളനിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിപ്രകാരം പട്ടാമ്പി തഹസില്‍ദാര്‍ ഇടപെട്ടാണ് തിരിച്ചുപിടിച്ചത്. ഇത് സംബന്ധിച്ച് ജനുവരി 10ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കോളനിയിലേക്കുള്ള വഴിയില്‍ കരിങ്കല്ലും ക്വാറി വേസ്റ്റുമിട്ടുള്ള സ്വകാര്യ വ്യക്തിയുടെ നിര്‍മാണ പ്രവര്‍ത്തനം തഹസില്‍ദാരെ അറിയിക്കുകയും അദ്ദേഹം നിര്‍മാണം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിര്‍ദേശം മറികടന്ന് വഴി തടസ്സപ്പെടുത്തി പ്രവൃത്തി തുടര്‍ന്നപ്പോള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ അധികാരികള്‍ നേരിട്ടത്തെി സ്ഥലം തിരിച്ചുപിടിക്കുകയായിരുന്നു. 15 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ പത്തായക്കല്ല് പ്രദേശത്തെ അമ്പതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് റോഡ്. വര്‍ഷങ്ങളായി നടക്കാന്‍ പോലും പറ്റാതിരുന്ന പൊതുവഴിയാണ് വാര്‍ഡ് അംഗം എന്‍. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡാക്കി മാറ്റിയത്. ഉദ്ഘാടനം വാര്‍ഡ് അംഗം നിര്‍വഹിച്ചു. സി. അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ്, സി. മുസ്തഫ, സേതുമാധവന്‍, നൗഷാദ്, വേലായുധന്‍, സി. ഷുക്കൂര്‍, ടി. അച്യുതന്‍കുട്ടി നായര്‍, പി. പ്രമോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.