എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി 126 പേര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കി

പാലക്കാട്: ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി 126 പേര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കി. മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളാസ് പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ ജനുവരി 23ന് രാവിലെ 10ന് ജില്ലാതല സമിതിയുടെ മുന്നില്‍ ഹാജരാകണം. ജില്ലാതല സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ചേംബറില്‍ നടക്കും. ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്ന് സംരംഭക സംഗമം സബ് റീജനല്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ പി.ജി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസര്‍ വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ലീഗല്‍ ബാങ്ക് മാനേജര്‍ പഴനിമല, എംപ്ളോയ്മെന്‍റ് ഓഫിസര്‍ പി.കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെല്‍ഫ് എംപ്ളോയ്മെന്‍റ് ഓഫിസര്‍ എം. ശിവദാസന്‍ സ്വാഗതവും കെ.ബി. കലാധരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.