ആനക്കര: ഒടുവില്‍ ആനക്കര മോതിരകല്ല് റോഡിന് ശാപമോക്ഷമായി. റോഡ് നിര്‍മാണത്തിന് എം.എല്‍.എ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു. മഴക്കാലത്ത് വാഹനയാത്രയും കാല്‍നടയാത്രയും ദുസ്സഹമായ റോഡില്‍ നേരത്തേ അപകടത്തിന് കാരണമാകുന്ന കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ബാക്കി ഭാഗം മെറ്റല്‍ പോലുമില്ലാതെ കിടക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ബഹിഷ്കരണം വരെ നടത്താനുള്ള ശ്രമമുണ്ടായിരുന്നെങ്കിലും പിന്നീട് എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തത്തെി നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് റോഡിന്‍െറ പ്രവൃത്തി ആരംഭിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്. നിര്‍മാണം തുടങ്ങുന്നതിന്‍െറ ഭാഗമായി വിളിച്ചുചേര്‍ത്ത ജനകീയ കമ്മിറ്റി യോഗം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആനക്കര പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു രവീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സുനിത കൃഷ്ണന്‍, ആനക്കര പഞ്ചായത്തംഗം വത്സല വിശ്വനാഥ്, വി.ഇ.ഒ കാര്‍ത്തികേയന്‍, പി.സി. രാജു, കെ.പി. മുരളി, സി.വി. സതീഷ്കുമാര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.