മണ്ണാര്‍ക്കാട്: നഗരത്തില്‍ തുടങ്ങിവെച്ച ഓപ്പറേഷന്‍ അനന്തയുടെ തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കാന്‍ പ്രത്യേക യോഗം ചേര്‍ന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശേഷിക്കുന്ന കൈയേറ്റങ്ങള്‍ കൂടി പൊളിച്ചുനീക്കാനും, എ.എസ്.പി പട്ടയങ്ങളിന്‍ മേലുള്ള തീരുമാനം ഒരാഴ്ചക്കകം തീര്‍പ്പാക്കാനും യോഗത്തില്‍ ധാരണയായി. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ പി.ബി നൂഹ് ബാവ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, ദേശീയപാത, പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, വ്യാപാരി വ്യവസായി, വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. കൈയേറ്റമല്ലാതിരിന്നിട്ടും റോഡ് വികസനത്തിന് സ്വമേധയാ സ്ഥലം നല്‍കാന്‍ തയാറായ 44 കടയുടമകളുടെ കെട്ടിട നവീകരണത്തിന് ഫണ്ട് കണ്ടത്തൊന്‍ പൊതുജനപങ്കാളിത്തത്തോടെ സബ് കമ്മിറ്റി രൂപവത്കരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.കെ സുബൈദ ചെയര്‍മാനായും എം. പുരുഷോത്തമന്‍ ജനറല്‍ കണ്‍വീനറായും ബാസിത്ത് മുസ്ലിം ട്രഷററുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. വൈദ്യുതി വകുപ്പിന്‍െറ പോസ്റ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവ മാറ്റുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഇതിന് തടസ്സമാവുന്ന എ.എസ്.പി പട്ടയമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കാനും ധാരണയായി. ബി.എസ്.എന്‍.എല്ലിന്‍െറ പ്രവര്‍ത്തികളും ഇതോടൊപ്പം തീര്‍ക്കുമെന്നും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. അനധികൃത കൈയേറ്റങ്ങളൊഴിയാന്‍ ഇനി കാലാവധി അനുവദിക്കില്ളെന്നും അടുത്ത ദിവസങ്ങളില്‍ കര്‍ശന നടപടികള്‍ ആരംഭിക്കുമെന്നും ദേശീയ പാതക്കരികിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.