ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ടെക്നിക്കല്‍ സ്കൂളില്‍ സംഘടിപ്പിച്ച സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായിക മേളയില്‍ 75 പോയന്‍റ് നേടി സുല്‍ത്താന്‍ ബത്തേരി ചാമ്പ്യന്മാരായി. അവസാന നിമിഷംവരെ വാശിയേറിയ മത്സരത്തില്‍ 13 തവണ ചാമ്പ്യന്മാരായ ഷൊര്‍ണൂരിനെ മറികടന്നാണ് ബത്തേരി ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനക്കാരായ ഷൊര്‍ണൂരിന് 62 പോയന്‍റ് ലഭിച്ചപ്പോള്‍ 57 പോയന്‍റ് നേടിയ പാലക്കാട് മൂന്നാമതത്തെി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സുല്‍ത്താന്‍ബത്തേരിയിലെ കെ.എം. സിദ്ധാര്‍ഥ് വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അക്ഷയ് മാണി (മുളന്തുരുത്തി), എസ്. ശരത് (ചിറ്റൂര്‍), ശ്രീലാല്‍ (കോക്കൂര്‍), പി.എം. മുബിന്‍ (കൊടുങ്ങല്ലൂര്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു. സീനിയര്‍ ആണ്‍കുട്ടികളില്‍ അര്‍ജുന്‍രാജ് (നെരുവമ്പ്രം), അമീര്‍ ഇബ്രാഹിം (അടിമാലി) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയര്‍ പെണ്‍കുട്ടികളില്‍ കെ. അഞ്ജനയും (പാലക്കാട്) ജൂനിയര്‍ പെണ്‍കുട്ടികളില്‍ സുഫൈറ സഹബിയയും (ഷൊര്‍ണൂര്‍) ഒന്നാമതത്തെി. സമാപന സമ്മേളനം എം. ഹംസ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. സുനു അധ്യക്ഷത വഹിച്ചു. ടെക്നിക്കല്‍ സ്കൂള്‍ ജോയന്‍റ് ഡയറക്ടര്‍മാരായ കെ.എന്‍. ശശികുമാര്‍, പി. വിദ്യാസാഗര്‍, എന്‍. ശാന്തകുമാര്‍, പി.ടി.എ പ്രസിഡന്‍റ് കെ. ശിവശങ്കരന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ടി.കെ. ബഷീര്‍, ടി. യൂസഫ്, കെ.പി. അനൂപ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ബാലകൃഷ്ണന്‍, നഗരസഭാംഗം പി.എ. റജുല, സ്കൂള്‍ സൂപ്രണ്ട് കെ.വി. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.