പാലക്കാട്: കോയമ്പത്തൂര്‍, പൊള്ളാച്ചി പാസഞ്ചര്‍ ട്രെയിനുകളിലും സ്വകാര്യബസുകളിലും തമിഴ്നാട്ടില്‍നിന്ന് റേഷനരി കേരളത്തിലേക്ക് ഒഴുകുന്നു. പരിശോധന നാമമാത്രമെന്ന് ആക്ഷേപം. പാലക്കാട്-പൊള്ളാച്ചി ട്രെയിന്‍ സര്‍വിസ് തുടങ്ങിയതോടെ ഇതുവഴി അരിക്കടത്ത് സജീവമായിട്ടുണ്ട്. തമിഴ്നാട്ടില്‍ കിലോക്ക് ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന റേഷനരിയാണ് മറിച്ചുകടത്തുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ അരിക്കടത്തിന് പിന്നിലുണ്ട്. ഈറോഡ്, സേലം, മധുര എന്നിവിടങ്ങളില്‍നിന്ന് വ്യാജബില്‍ കാണിച്ച് അരിക്കടത്ത് നടക്കുന്നുണ്ട്. കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളില്‍നിന്ന് കയറ്റുന്ന അരി വാളയാര്‍, കഞ്ചിക്കോട് സ്റ്റേഷനുകളിലാണ് ഇറക്കുന്നത്. കിലോക്ക് നാലും അഞ്ചും രൂപക്ക് തമിഴ്നാടുനിന്ന് വാങ്ങുന്ന അരി കേരളത്തില്‍ 15 രൂപക്ക് മുകളിലാണ് വില്‍ക്കുന്നത്്. ചരക്കുലോറികളിലും വന്‍തോതില്‍ അരിക്കടത്ത് നടക്കുന്നുണ്ട്. കേരളത്തിലെ സ്വകാര്യമില്ലുകളില്‍ ഈ അരി റീപോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ചാക്കുകളില്‍നിറച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.