നെല്ല് സംഭരണം ആരംഭിച്ചില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

മുണ്ടൂര്‍: മേഖലയില്‍ രണ്ടാംവിളയുടെ നെല്ല് സംഭരണം ഇനിയും ആരംഭിക്കാത്തത് കര്‍ഷകര്‍ക്ക് വിനയാകുന്നു. ഒടുവങ്ങാട്ടും പരിസരപ്രദേശങ്ങളിലും രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചു. ചില കര്‍ഷകരുടെ കൊയ്ത്ത് പൂര്‍ത്തിയായി. മേഖലയില്‍ മാത്രം 64 കര്‍ഷകര്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് നെല്ല് നല്‍കുന്നതിന് രജിസ്റ്റര്‍ ചെയ്തിരുന്നു. നെല്ല് സംഭരണത്തിന് ചാക്ക് വിതരണം പോലും ആരംഭിക്കാത്തതിനാല്‍ കര്‍ഷകര്‍ സ്വന്തം ചെലവില്‍ ചാക്ക് വാങ്ങിച്ച് നെല്ല് ശേഖരിച്ച് കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. ഭൂരിഭാഗം കര്‍ഷകരും ബാങ്കില്‍നിന്ന് നല്ളൊരു തുക വായ്പയെടുത്താണ് നെല്‍കൃഷി തുടങ്ങിയിട്ടുള്ളത്. ജലലഭ്യത കണക്കിലെടുത്ത് ഉമ വിത്ത് ഉപയോഗിച്ച് കൃഷി ഇറക്കിയവരാണ്. ഒരാഴ്ചക്കകം ഭൂരിഭാഗം പേരുടെയും കൊയ്ത്ത് പൂര്‍ത്തിയാവും. മുന്‍കാലങ്ങളില്‍ സപൈ്ളകോ ചുമതലപ്പെടുത്തിയ സഹകരണ സംഘങ്ങള്‍ വഴിയാണ് കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ചിരുന്നത്. ഒന്നാം വിളയുടെ നെല്ല് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയ ഇനത്തില്‍ നല്ളൊരു തുക കുടിശ്ശിക ഇനിയും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ചില കര്‍ഷകര്‍ സാമ്പത്തിക പ്രയാസം കാരണം രണ്ടാംവിളയുടെ നെല്ല് കുറഞ്ഞ വിലക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാവുന്നതായി ചൂണ്ടിക്കാണിക്കപ്പടുന്നു. രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.