ഒറ്റപ്പാലം: ലാന്‍ഡ് ട്രൈബ്യൂണലില്‍ കെട്ടി കിടക്കുന്ന പട്ടയത്തിന് സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ അടിയന്തര തീര്‍പ്പുണ്ടാക്കാന്‍ നാല് സോണുകളായി പ്രവര്‍ത്തനം വിഭജിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. തിങ്കളാഴ്ച ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ട്രൈബ്യൂണല്‍ ഓഫിസിലെ സൂപ്രണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 17,000ത്തോളം അപേക്ഷകളാണ് ഒറ്റപ്പാലത്ത് കെട്ടിക്കിടക്കുന്നത്. സോണുകളാക്കി നടത്തുന്ന വിഭജനം അപേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിടാനാകുമെന്ന നിലക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. നാല് സോണുകളും ഒരേ സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കണമെന്നും വാടക കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ട്രൈബ്യൂണല്‍ ഓഫിസ് എത്രയും വേഗം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്‍െറ സംരക്ഷണം ഏഴു വര്‍ഷമായി ഇല്ലാത്ത വനിതകള്‍ക്ക് ‘ശരണ്യ വായ്പ പദ്ധതി’ നടപ്പിലാക്കിയതായി ഷൊര്‍ണൂര്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ രമ അറിയിച്ചു. 50,000 രൂപയില്‍ 25,000 രൂപ സബ്സിഡിയായി അനുവദിക്കും.മാര്‍ച്ചില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ടി.എസ്.ഒ വേണുഗോപാലന്‍ അറിയിച്ചു. മായന്നൂര്‍ പാലത്തിലെ തെരുവു വിളക്കുകള്‍ കത്തിക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത കൗണ്‍സിലില്‍ ഉണ്ടാകുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി അറിയിച്ചു.നെല്ലായ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജനാര്‍ദനന്‍ ആവശ്യപ്പെട്ടു. വില്ളേജ് ഓഫിസര്‍മാരുടെ മോശമായ പെരുമാറ്റങ്ങളെക്കുറിച്ച് യോഗത്തില്‍ പരാമര്‍ശങ്ങളുയര്‍ന്നു. ഇത്തരം കേസുകള്‍ സബ് കലക്ടറുടെ ശ്രദ്ധയില്‍പെടുത്താനും തീരുമാനിച്ചു.മണ്ണാര്‍ക്കാട് നഗരത്തില്‍ നടത്തിയ റോഡ് വികസനത്തിന്‍െറ ഭാഗമായ കൈയേറ്റം ഒഴിപ്പിക്കല്‍ ഒറ്റപ്പാലത്ത് ആവര്‍ത്തിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യവും ഉയര്‍ന്നു.ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ടെമ്പിള്‍ സ്ക്വാഡ് പുനരുജ്ജീവിപ്പിച്ച് ആരാധനാലയങ്ങളിലെ മോഷണം തടയാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.