ആനക്കര: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരെ എന്‍.പി.ആര്‍ കണക്കെടുപ്പ് ജോലിക്ക് നിയോഗിച്ചതോടെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ ഏറെ പ്രതികൂലമായാണ് കാണപ്പെടുന്നത്. എല്‍.പി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള അധ്യാപകരെയാണ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. മറ്റു സ്വകാര്യ വിദ്യാലയങ്ങളുടെ പെരുപ്പത്തില്‍ സര്‍ക്കാര്‍ സ്കൂളുകുള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന അവസ്ഥയിലാണ് നിര്‍ബന്ധിത കണക്കെടുപ്പ് ജോലി. അധ്യാപകര്‍ കുറവുള്ള വിദ്യാലയങ്ങളില്‍നിന്ന് മുഴുവന്‍ പേരെയും ജോലിക്ക് പറഞ്ഞയച്ചതോടെ വിദ്യാലയം അടച്ചിടേണ്ട സ്ഥിതിയാണ്. ചിലയിടങ്ങളില്‍ ക്ളാസുകള്‍ക്ക് ഓരോ ദിവസവും മാറി അവധി നല്‍കിയാണ് അധ്യാപകര്‍ കണക്കെടുപ്പിന് ഹാജരാവുന്നത്. അതേസമയം, അധ്യാപകരുടെ ഭാഗത്തുനിന്നുള്ള കുറവുള്ളതിനാല്‍ ക്ളാസുകള്‍ പൂര്‍ണമായി കിട്ടില്ളെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ വിദ്യാലയങ്ങള്‍ രക്ഷിതാക്കളെ സമീപിക്കുന്നത്. കണക്കെടുപ്പ് ജോലികള്‍ കഴിഞ്ഞത്തെുമ്പോഴേക്കും കുട്ടികളുടെ എണ്ണത്തില്‍ കുറവുവരുമോ എന്ന ആശങ്കയും അധ്യാപകര്‍ പങ്കുവെക്കുന്നു. എന്നാല്‍, ഇത്തരം ജോലികള്‍ അവധിക്കാലങ്ങളില്‍ നടത്തുകയോ എംപ്ളോയ്മെന്‍റ്, പി.എസ്.സി അപേക്ഷകരെ ചുമതലപ്പെടുത്തുകയോ ആണെങ്കില്‍ ഏറെ ഉപകാരപ്രദമാകുമെന്ന അഭിപ്രായം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.