വടക്കഞ്ചേരി: ദേശീയപാത ചീക്കോട്ട് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ കാറില്‍ വന്ന ഒരു സംഘം യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. യുവാവ് ബഹളംവെച്ചതിനാല്‍ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ ഇരട്ടക്കുളത്ത് കാര്‍ നിര്‍ത്തി അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കാര്‍ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ ഇരുമ്പുവടി, പൈപ്പ് എന്നിവ ലഭിച്ചു. പയ്യക്കുണ്ട് പങ്കന്‍െറ മകന്‍ രാജേഷിനെയാണ് (30) സംഘം ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഇതുസംബന്ധിച്ച് രാജേഷിന്‍െറ പരാതിയെ തുടര്‍ന്ന് പൊലീസ് റിജാം, ജനാര്‍ദനന്‍, രതീഷ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ ഉള്‍പ്പെടെ അഞ്ച് ആളുകളുടെ പേരില്‍ കേസെടുത്തു. രാജേഷ് സി.പി.എം പ്രവര്‍ത്തകനും അക്രമികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് രാജേഷ് ജനാര്‍ദനനെ ആക്രമിച്ച സംഭവം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.