പട്ടാമ്പി: വിളയൂരില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് അനുവദിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇനി മത്സരിക്കാനും മന്ത്രിയാകാനുമില്ളെന്നും അതിനാല്‍ സി.പി. മുഹമ്മദിന്‍െറ ഒരാവശ്യം കൂടി ഉത്തരവാക്കിയിട്ടേ സ്ഥാനമൊഴിയൂവെന്നും മന്ത്രി തുടര്‍ന്നു. കണ്ടേങ്കാവ്, തോട്ടുമുക്ക് പറക്കാട്ടുതൊടി ട്രാന്‍സ്ഫോര്‍മറുകളുടെയും അനുബന്ധ ലൈനുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ബി.പി.എല്‍, പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്ക് ഒമ്പത് വാട്സിന്‍െറ എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും. എ.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 400 രൂപയുടെ ബള്‍ബ് 100 രൂപ നിരക്കിലും നല്‍കും. അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാകില്ളെന്നും മന്ത്രി പറഞ്ഞു. പുലാമന്തോള്‍ സെക്ഷനില്‍നിന്ന് വൈദ്യുതി ലഭിച്ചിരുന്ന വിളയൂര്‍, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ നാലായിരത്തോളം ഗുണഭോക്താക്കളുടെ വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കുന്നതാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ശാന്തകുമാരി, അംഗം എം. രാജന്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കമ്മുക്കുട്ടി എടത്തോള്‍, കെ. മുരളി, ബ്ളോക് പഞ്ചായത്തംഗം വി.എം. മുഹമ്മദലി, ഗ്രാമപഞ്ചായത്തംഗങ്ങളായ നീലടി സുധാകരന്‍, ഹുസൈന്‍ കണ്ടേങ്കാവ്, വി. അഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്‍, ചീഫ് എന്‍ജിനീയര്‍ കുമാരന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടോണി വര്‍ഗീസ്, സുബൈദ ഇസ്ഹാഖ്, എന്‍. വിശ്വനാഥന്‍, വി.എം. അബുഹാജി, സി. ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.