അപകടങ്ങള്‍ പെരുകുന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ ശുഷ്കം

കോങ്ങാട്: സംസ്ഥാനപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. ഒരാഴ്ചക്കിടെ കോങ്ങാട് മാഞ്ചേരിക്കാവ് ജങ്ഷനടുത്തും തിരുവാഴിയോടും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേരാണ് മരണപ്പെട്ടത്. രണ്ട് സ്ഥലങ്ങളിലും ബൈക്കില്‍ സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. പ്രതിവര്‍ഷം മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയില്‍ ചുരുങ്ങിയത് പത്തുപേരെങ്കിലും മരണപ്പെടുകയും 25ലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. വാഹനാപകടങ്ങള്‍ കൂടുകയും മരണ നിരക്ക് വര്‍ധിച്ചിട്ടും സംസ്ഥാനപാതയുടെ ന്യൂനതകള്‍ പഠിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. സംസ്ഥാനപാതയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവ്, അതിവേഗത, അശ്രദ്ധ, നിയമപാലകരുടെ പ്രവര്‍ത്തന പരിധിയുടെ വ്യാപ്തി, എന്നിവയാണ് റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി കണ്ടത്തെുന്നത്. അപകടത്തിനിരയാവുന്നവര്‍ക്ക് അടിയന്തര പ്രഥമ ശുശ്രൂഷ അര്‍ഹിക്കുന്ന സമയത്ത് വേണ്ടതുപോലെ ലഭ്യമാക്കാന്‍ തൊട്ടടുത്ത് തന്നെ കേന്ദ്രങ്ങളില്ലാത്തതും ഇത്തരം രീതികള്‍ പരിചയമുള്ളവരുടെ കുറവും മരണനിരക്ക് കൂട്ടുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.