മണ്ണാര്‍ക്കാട്: പട്ടികജാതി-വര്‍ഗ അതിക്രമണ നിരോധന നിയമപ്രകാരം സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച പ്രത്യേക കോടതി നിലവിലെ മണ്ണാര്‍ക്കാട് കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കോടതിയുടെ ഉദ്ഘാടനം ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ജഡ്ജി ടി.വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ എം.കെ. സുബൈദ, അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍, മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ജോസ് ജോസഫ്, മുന്‍സിഫ് മജിസ്ട്രേറ്റ് സി. ഉബൈദുല്ല, അഡ്വ. ക്ളര്‍ക്ക് അസോസിയേഷന്‍ പ്രതിനിധി എ.പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇനിമുതല്‍ ജില്ലയിലെ പട്ടികജാതി-വര്‍ഗ അതിക്രമണ നിരോധന നിയമപ്രകാരമുള്ള എല്ലാ കേസുകളും മണ്ണാര്‍ക്കാട്ടെ പുതിയ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കേരളത്തില്‍ ഇത്തരത്തിലുള്ള നാലാമത്തെ കോടതിയാണിത്. നിലവില്‍ വയനാട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ് പ്രത്യേക കോടതികളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.