പാലക്കാട്: ഇതര ജില്ലകളില്‍നിന്ന് കൊണ്ടുവരുന്ന രാസ-ജൈവ മാലിന്യം ജില്ലയില്‍ പലയിടത്തും നിക്ഷേപിക്കുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ജില്ലയുടെ പലഭാഗത്തും മാലിന്യം നിക്ഷേപിക്കുന്നത് മൂലം ജനജീവിതം ദുസ്സഹമാണെന്ന് വി. ചെന്താമരാക്ഷന്‍ എം.എല്‍.എ പറഞ്ഞു. ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ് എന്നീ വകുപ്പുതലവന്മാരോട് മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികളെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. കടപ്പാറ ഭൂമി പ്രശ്നം പരിഹരിക്കാന്‍ ഫെബ്രുവരി 29ന് ഊരുകൂട്ടം ചേര്‍ന്ന് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കും. 18 അപേക്ഷകളാണ് ലഭിച്ചത്. പട്ടയം നല്‍കുന്നതിന് പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് വേണമെന്ന് കലക്ടര്‍ പറഞ്ഞു. നെല്ലു സംഭരണം കാര്യക്ഷമമാക്കണമെന്ന് കെ.വി. വിജയദാസ് എം.എല്‍.എയും എം. ചന്ദ്രന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. അഞ്ച് സെന്‍റ് വയല്‍ നികത്തുന്നതിന് യോഗ്യരായവരെ കണ്ടത്തെി അനുമതി ഉടന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയല്‍ നികത്തല്‍ നിയമം മുഖേന 2008ല്‍ 3000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1000 അപേക്ഷ പരിഗണിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, ക്രഷറുകള്‍ എന്നിവക്കെതിരെ നടപടിയെടുക്കാന്‍ വികസന സമിതി യോഗം തീരുമാനിച്ചു. മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍െറയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും പഞ്ചായത്തിന്‍െറയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ വികസന സമിതി ശിപാര്‍ശ ചെയ്തു. ‘സ്വയം പര്യാപ്ത ഗ്രാമം’ പദ്ധതി വഴി ആലത്തൂര്‍ പെലച്ചിരംകാട് കോളനി, എരിമയൂരിലെ കുണ്ടുകാട് കോളനി, പറളി, മണ്ണൂര്‍ എന്നിവിടങ്ങളിലെ കോളനികളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് എം.എല്‍.എമാരായ എം. ചന്ദ്രന്‍, കെ.വി. വിജയദാസ് ആവശ്യപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി സലാം, ജില്ലാ പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.