പാലക്കാട്: തൃശൂര്‍ സ്വദേശിയായ ബസ് യാത്രക്കാരനെ 4.6 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് സ്ക്വാഡ് പിടികൂടി. വൈലത്തൂര്‍ വടക്കേക്കാട് കുന്നത്ത് വീട്ടില്‍ മുഹമ്മദ്കുട്ടി എന്ന മുത്തൂരിനെ (40) ആണ് ബാഗില്‍ നിറച്ച കഞ്ചാവുമായി തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്ന് പിടികൂടിയത്. കോയമ്പത്തൂര്‍ ഭാഗത്ത് നിന്ന് വന്ന ബസ് ബി.പി.എല്‍ കൂട്ടുപാത ജങ്ഷനില്‍ പരിശോധിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സി.ഐ പി.എ. സലീം, പ്രിവന്‍റീവ് ഓഫിസര്‍ സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രതീഷ്, പ്രദീപ്, സതീഷ്, സുജിത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പൊള്ളാച്ചി-പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ഒരു കിലോ കഞ്ചാവ് പാക്കറ്റ് ഉടമസ്ഥനില്ലാത്ത നിലയില്‍ എക്സൈസ് സംഘം കണ്ടത്തെി. ബി.പി.എല്‍ കൂട്ടുപാത ജങ്ഷനില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സജീവ് കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണിത് കണ്ടത്തെിയത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.