അഗളി: കേരള-തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാടിന്‍െറ മദ്യവിപണന ശാല പൂട്ടണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. ആനക്കട്ടിയിലെ സമരം ശക്തമായി തുടരവെ ശനിയാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍നിന്ന് 35 കിലോമീറ്റര്‍ ഉള്ളിലുള്ള മുക്കാലിയില്‍ മണ്ണാര്‍ക്കാട്-ചിത്തടാകം ദേശീയപാത ഉപരോധിച്ചു. റോഡുപരോധം അരമണിക്കൂറോളം നീണ്ടതിനാല്‍ ആംബുലന്‍സ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നു. സൈലന്‍റ്വാലിയിലേക്ക് പോകാനായി ഇതുവഴിയത്തെിയ സബ്കലക്ടര്‍ പി. നൂഹ് വഴിതടയല്‍ സമരത്തില്‍ ഇടപെട്ടു. അട്ടപ്പാടിയില്‍ മദ്യവര്‍ജന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിന്‍െറ ഭാഗമായി കോയമ്പത്തൂര്‍ കലക്ടര്‍ക്ക് ജില്ലാകലക്ടര്‍ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനമൈത്രി എക്സൈസില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഈ റിപ്പോര്‍ട്ടോടുകൂടി കോയമ്പത്തൂര്‍ കലക്ടര്‍ക്ക് വീണ്ടും കത്തയക്കുമെന്നും സബ്കലക്ടര്‍ അറിയിച്ചു. തമിഴ്നാടിന്‍െറ പരിധിയില്‍ വരുന്ന ബാര്‍ പൂട്ടാന്‍ കേരളത്തില്‍ വഴിതടയുന്നതെന്തിനെന്ന് ചോദിച്ച സബ്കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി. അതേസമയം, ആനക്കട്ടിയിലെ അനിശ്ചിതകാല സമരം ബാറിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തമിഴ്നാട് ബാരിക്കേഡുകള്‍ തീര്‍ത്ത് സുരക്ഷ ശക്തമാക്കി. വനിതകളടക്കം അറുപതോളം പൊലീസുകാരെ വിന്യസിച്ചിട്ടുമുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള അമ്മമാരും സമരം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആനക്കട്ടിയില്‍ നടക്കുന്ന തായ്ക്കുലം അമ്മമാരുടെ സമരം തിങ്കളാഴ്ച വരെ ഇതേ രീതിയില്‍ തുടരും. തീരുമാനമായില്ളെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ സമരത്തിനുണ്ട്. കേരള സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുമെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. തമിഴ്നാട് സര്‍ക്കാറുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.