തുടിക്കല്ല് പുനരുദ്ധാരണം പൂര്‍ത്തിയായി; ഉദ്ഘാടനം ഇന്ന്

പട്ടാമ്പി: പുനരുദ്ധാരണം പൂര്‍ത്തിയായ വിളയൂര്‍ തുടിക്കല്ല് പദ്ധതി ശനിയാഴ്ച സി.പി. മുഹമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി അധ്യക്ഷത വഹിക്കും. പദ്ധതിയുടെ മോട്ടോറുകള്‍ സ്ഥാപിക്കാന്‍ നിലവിലുള്ള കെട്ടിടം പര്യാപ്തമല്ളെന്നായിരുന്നു ആദ്യത്തെ തടസ്സം. എം.എല്‍.എ ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപ അനുവദിച്ച് കെട്ടിടം പൂര്‍ത്തിയായിട്ടും വിളയൂരിന്‍െറ കാര്‍ഷിക മേഖലയുടെ ആശ്വാസമായ പദ്ധതി പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിഷേധം വരുത്തിവെച്ചിരുന്നു. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സ്റ്റാര്‍ട്ടര്‍ ഇല്ലാത്തതിന്‍െറ പേരിലായിരുന്നു മരവിപ്പ്. എന്നാല്‍, ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപ എം.എല്‍.എ വീണ്ടും അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തിലെ അലംഭാവം നിമിത്തം നടപടികള്‍ നീണ്ടു. കെട്ടിടവും മോട്ടോറുമടക്കം സകല സൗകര്യങ്ങളുമായ പദ്ധതിയോടുള്ള അധികൃതരുടെ സമീപനത്തിനെതിരെ ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഒന്നടങ്കം രംഗത്ത് വരികയായിരുന്നു. പദ്ധതിയെക്കുറിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ജനപ്രതിനിധിസംഘം ഒരുമാസത്തിനകം തുടിക്കല്ല് പ്രവര്‍ത്തിപ്പിച്ചില്ളെങ്കില്‍ മൈനര്‍ ഇറിഗേഷന്‍െറ ഷൊര്‍ണൂര്‍ ഓഫിസ് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയതോടെയാണ് അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. പഞ്ചായത്തിലെ 10 വാര്‍ഡുകളില്‍ ജലസേചനത്തിനുതകുന്ന പദ്ധതി കടുത്ത വേനലില്‍ ജലസ്രോതസ്സുകളില്‍ ജലലഭ്യതക്കും കാരണമാകും. അടുത്തിടെ നവീകരിച്ച ഉള്ളാറ്റക്കുളത്തിലേക്ക് വെള്ളമത്തെിക്കാനും തുടിക്കല്ല് പദ്ധതി പ്രയോജനപ്പെടുത്താന്‍ പരിപാടിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.