പുലാപ്പറ്റ: കുംഭച്ചൂടിലും ഒഴുകിയത്തെിയ ആയിരങ്ങള്‍ക്ക് അനുഭൂതി പകര്‍ന്ന് പുലാപ്പറ്റ ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരം അവിസ്മരണീയമായി. വ്യാഴാഴ്ച അതിരാവിലെ കരിമ്പ പാലളത്തുനിന്ന് കാളവേല വരവോടെ തട്ടകമുണര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് കോരമാന്‍ കടവില്‍നിന്ന് വടക്കന്‍ പൂരവും തിരുവളയനാട് ക്ഷേത്രസന്നിധിയില്‍നിന്ന് തെക്കന്‍ പൂരവും തെക്കീട്ടില്‍ ക്ഷേത്രത്തില്‍നിന്ന് കിഴക്കന്‍ പൂരവും സെന്‍ട്രല്‍ യു.പി സ്കൂള്‍ മൈതാനിയില്‍നിന്ന് കയറാംകോട് പടിഞ്ഞാറന്‍ പൂരവും പുതിയപാലം പാണീശ്വരം, പി.കെ നഗര്‍, മണ്ടഴി, തൃപ്പലമുണ്ട, ചോലപ്പാടം, തുളച്ചിപറമ്പ്, ഉമ്മനഴി, സെന്‍ട്രല്‍ എന്നീ ദേശവേലകള്‍ നാടുചുറ്റി സന്ധ്യയോടെ ക്ഷേത്രമൈതാനിയില്‍ സംഗമിച്ചു. ഗജവീരന്മാരും വാദ്യകലാ സംഘങ്ങളും ദേശവേലക്ക് അകമ്പടി സ്വീകരിച്ചു. തെയ്യം, പൂക്കാവടി, കാള, ഇരട്ടക്കാള, കുതിര, പഞ്ചാരിമേളം, ശിങ്കാരിമേളം, തട്ടിന്മേല്‍കൂത്ത്, കാവടിയാട്ടം, പൂക്കാവടി, ചെണ്ടമേളം, ബാന്‍ഡ്വാദ്യം എന്നിവ പൂരാഘോഷത്തിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.