‘അമ്മയും കുഞ്ഞും’ പദ്ധതി നിലച്ചു; ആനുകൂല്യമില്ലാതായിട്ട് മാസങ്ങള്‍

മണ്ണാര്‍ക്കാട്: ‘അമ്മയും കുഞ്ഞും’ പദ്ധതി താളം തെറ്റുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്ക് നിശ്ചിത തുക നല്‍കുന്ന പദ്ധതിയാണിത്. ഫണ്ടില്ളെന്ന കാരണത്താലാണ് മുടങ്ങിയിരിക്കുന്നത്. പദ്ധതിപ്രകാരം ചികിത്സാ ആനുകൂല്യവും കൂടാതെ യാത്രാപടിയും നല്‍കിയിരുന്നു. ആനുകൂല്യത്തിന്‍െറ ഭാഗമായി പ്രസവ ശസ്ത്രക്രിയ നടത്തുന്നവര്‍ക്ക് പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകളുടെ തുക ആശുപത്രി ഓഫിസില്‍നിന്ന് നല്‍കിയിരുന്നു. ബില്ലിന്‍െറ അടിസ്ഥാനത്തില്‍ 3000 രൂപ വരെയാണ് ഇങ്ങനെ നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ആറ് മാസമായി ഫണ്ട് ലഭിക്കാത്തത് കാരണം ഇത് മുടങ്ങി. 2015 ഡിസംബര്‍ 31 വരെ ആശുപത്രി ഓഫിസില്‍നിന്ന് സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തത് മൂലം ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിയിരിക്കുകയാണ്. പ്രസവം കൂടുതലുള്ള താലൂക്ക് ആശുപത്രിയില്‍ പദ്ധതി മുടങ്ങിയതോടെ നിര്‍ധനരായ രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. പദ്ധതി പുനരാരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.