ആലത്തൂര്‍: വര്‍ണാഭ കാഴ്ചയൊരുക്കി അഗ്രഹാര വീഥികളില്‍ ദേവരഥങ്ങളുരുണ്ടു. പെരുങ്കുളം ഗ്രാമങ്ങള്‍ ഹര്‍ഷപുളകിതമായി. തിങ്കളാഴ്ച രാത്രി എഴുന്നള്ളിപ്പോടെ എത്തിയ രഥങ്ങള്‍ കാര്യോട്ട് ഗ്രാമക്ഷേത്രാങ്കണത്തില്‍ സംഗമിച്ചു. ദേവസ്തുതികള്‍ മുഴക്കി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കുകൊണ്ടു. പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ അഗ്രഹാരങ്ങള്‍ ഭക്തിയിലാറാടി. ആനകള്‍ തള്ളിയും ഭക്തജനങ്ങള്‍ കയറില്‍ വലിച്ചും വാദ്യഘോഷങ്ങളോടെ രഥങ്ങള്‍ നീങ്ങി. തെക്കേഗ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാണ് രഥപ്രയാണം തുടങ്ങിയത്. പൂമാലകളാല്‍ അലംകൃതമായ രഥങ്ങളില്‍ ദേവ വിഗ്രഹ എഴുന്നള്ളിപ്പോടെയാണ് കാര്യോട്ട് ഗ്രാമ ക്ഷേത്രത്തിലത്തെിയത്. ചൊവ്വാഴ്ച വൈകീട്ട് കാര്യോട്ട് ഗ്രാമക്ഷേത്രത്തില്‍ നിന്ന് തെക്കേ ഗ്രാമത്തിലെ ശ്രീകൃഷ്ണക്ഷേത്രാങ്കണത്തിലേക്ക് എല്ലാ രഥങ്ങളും എഴുന്നള്ളിച്ചു. പടിഞ്ഞാറെ ഗ്രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വരദരാജസ്വാമി കാര്യോട്ട് ഗ്രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാലക്ഷ്മിയുമായുള്ള വിവാഹ സങ്കല്‍പ്പ ചടങ്ങുകളാണ് രഥോത്സവമായി ആഘോഷിക്കുന്നത്. രാത്രി പല്ലക്ക് കച്ചേരിയും നടത്തി. ബുധനാഴ്ച രാവിലെ മഞ്ഞള്‍ നീരാട്ടും രാത്രി പാലിക നിമജ്ജനവും നടക്കുന്നതോടെ പത്ത് ദിവസം മുമ്പ് ആരംഭിച്ച ചടങ്ങുകള്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.