പാലക്കാട്: കുംഭമാസത്തിലെ ചൂടില്‍ നാടും നഗരവും പൊള്ളുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലായി അനുഭവപ്പെടുന്നുണ്ട്. മകരമഴ ആവശ്യത്തിന് കിട്ടാത്തതാണ് ചൂട് വര്‍ധിക്കാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. ചൊവ്വാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ രേഖപ്പെടുത്തിയ ചൂട് 39 ഡിഗ്രിയാണ്. കുറഞ്ഞ ചൂട് 25 ആണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 39.5 ഡിഗ്രിയായിരുന്നു താപനില. കുളങ്ങളും വയലുകളും വ്യാപകമായി നികത്തി തുടങ്ങിയതോടെ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതായി. നീര്‍ചാലുകളിലൂടെ ഒഴുക്ക് കുറഞ്ഞു. ജലാശയങ്ങളില്‍ വെള്ളം കുറഞ്ഞതിനാല്‍ കനാലുകളിലൂടെ തുറന്നുവിടുന്നത് നിര്‍ത്തലാക്കി. മലമ്പുഴ ഡാമില്‍ ജലസേചനത്തിന് വെള്ളമില്ല. ഭാരതപ്പുഴയിലെ ജലസ്രോതസ്സുകളെല്ലാം ജനുവരി അവസാനത്തോടെ വറ്റിത്തുടങ്ങി. കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവും. കുംഭമഴ കിട്ടിയില്ളെങ്കില്‍ ജില്ലയില്‍ ജലക്ഷാമം അതിരൂക്ഷമായി തുടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് കുപ്പിവെള്ളമുണ്ടാക്കി വില്‍ക്കുന്ന കമ്പനികള്‍ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.