മീങ്കര പദ്ധതി കുടിവെള്ളത്തിന് ദുര്‍ഗന്ധം

മുതലമട: മീങ്കര പദ്ധതിയിലെ കുടിവെള്ളത്തിന് ദുര്‍ഗന്ധമെന്ന് പരാതിയുയര്‍ന്നു. കടുത്ത വേനല്‍ചൂടില്‍ മീങ്കര ഡാമിന്‍െറ ജലനിരപ്പ് 20 അടിയായി താഴ്ന്നിട്ടുണ്ട്. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി,വടവൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് മീങ്കര പദ്ധതിയില്‍നിന്നാണ്. ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ദുര്‍ഗന്ധവും നിറവ്യത്യാസവും അനുഭവപ്പെട്ടുതുടങ്ങിയത്. ആയിരക്കണക്കിന് ജനങ്ങള്‍ ദിനേന ഉപയോഗിക്കുന്ന വെള്ളമാണിത്. മീങ്കരഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് നിറവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടായത്. കഴിഞ്ഞവര്‍ഷം 20 അടിയുണ്ടായിരുന്ന സമയത്ത് ദുര്‍ഗന്ധമുണ്ടായപ്പോള്‍ ശൂചീകരണം നടത്തിയിരുന്നു. ഇത്തവണ വെള്ളത്തില്‍ നിറവ്യത്യാസം ഉണ്ടായത് ഡാമിലെ ഫില്‍ട്ടര്‍ പ്ളാന്‍റ് പ്രവര്‍ത്തനം അവതാളത്തിലായതുമൂലമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചുള്ളിയാര്‍ഡാമിന്‍നിന്ന് ശുചീകരിച്ച വെള്ളം കൊല്ലങ്കോട്ടെ ജലസംഭരണിയിലേക്ക് ഗ്രാവിറ്റി പൈപ്പ്ലൈനിലൂടെ എത്തിച്ചാണ് എലവഞ്ചേരിക്കും വടവന്നൂരിലേക്കും വിതരണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളത്തിലെ നിറവ്യത്യാസം മൂലം കുടിക്കാനും പാചകത്തിനും മറ്റു കുടിവെള്ള സ്രോതസ്സുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. മീങ്കര വെള്ളത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ഇരുപതിനായിരത്തിലധികം കുടുംബങ്ങള്‍ ജലം മലിനമായതോടെ പ്രതിസന്ധിയിലായി. ശുചീകരണത്തില്‍ പാകപിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥനായ എ.ഇ. കിദര്‍ മുഹമ്മദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.