ചിറ്റൂര്‍: തൃശൂര്‍ കാതിക്കൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ വിഷമാലിന്യം കയറ്റിവന്ന ലോറി വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സമരസമിതിയുടെയും സോളിഡാരിറ്റി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തത്തമംഗലത്തിനടുത്ത് മേട്ടുപ്പാളയത്ത് തടഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറക്കടുത്ത് മാലിന്യം തള്ളാനാണ് ലോറി വന്നത്. പൊലീസ് സംഭവ സ്ഥലത്തത്തെിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ല. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ വിവരമറിയിച്ചെങ്കിലും റവന്യൂ വകുപ്പിന്‍െറ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായില്ളെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അജിത് കൊല്ലങ്കോട്, ചിറ്റൂര്‍ മണ്ഡലം പ്രസിഡന്‍റ് ടി.കെ. ശിഹാബുദ്ദീന്‍ നെന്മാറ മണ്ഡലം പ്രസിഡന്‍റ് പ്രദീപ് നെന്മാറ, സെക്രട്ടറി സെയ്ത് ഇബ്രാഹീം, സമരസമിതി നേതാക്കളായ കണ്ണദാസന്‍, വിജയന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സനോജ് കൊടുവായൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോറി തടഞ്ഞത്. സമരക്കാര്‍ വിഷമാലിന്യം കയറ്റി വന്ന ലോറി കാതിക്കൂടത്തേക്ക് മടക്കിയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.