നാട്ടുകാര്‍ തടഞ്ഞ മണ്ണെടുപ്പ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പുന$സ്ഥാപിച്ചു

എടപ്പാള്‍: ബണ്ട് നിര്‍മാണത്തിന് മണ്ണ് കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞെങ്കിലും നിയമാനുസൃത മണ്ണെടുപ്പായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മണ്ണെടുപ്പ് പുന$സ്ഥാപിച്ചു. മാണൂരിലെ സ്വകാര്യ ഡെന്‍റല്‍ കോളജിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് നൂറടിതോട് ബണ്ട് നിര്‍മാണത്തിന് മണ്ണ് കൊണ്ടുപോകുന്നത്. ഇടതടവില്ലാതെ വലിയ ലോറികള്‍ മണ്ണുമായി കടന്നുപോകുന്നതുമൂലം റോഡ് തകരുകയാണെന്നും മണ്ണെടുപ്പ് കുടിവെള്ളക്ഷാമം സൃഷ്ടിക്കുമെന്നും ആരോപിച്ചാണ് നാട്ടുകാര്‍ വ്യാഴാഴ്ച രാവിലെ മണ്ണ് ലോറികള്‍ തടഞ്ഞത്. വിവരമറിഞ്ഞ് പൊന്നാനി പൊലീസും വട്ടംകുളം വില്ളേജ് ഓഫിസര്‍ ഗോപാലകൃഷ്ണനും സ്ഥലത്തത്തെി. ജിയോളജി വകുപ്പിന്‍െറ അനുമതിയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് രേഖകള്‍ പരിശോധിച്ച വില്ളേജ് ഓഫിസര്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ മണ്ണെടുപ്പിന് അനുവാദം നല്‍കി. മണ്ണെടുപ്പിന് വലിയ ലോറികള്‍ ഉപയോഗിക്കുന്നത് ഒരു പരിധിവരെ നിര്‍ത്തിവെക്കാന്‍ മണ്ണെടുപ്പ് കരാറുകാരന്‍ തയാറാവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.