മദ്യവില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ കഞ്ചാവ് വില്‍പ്പന

ചങ്ങരംകുളം: കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ എക്സൈസ് സംഘം പിടികൂടി. സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. മുതൂര്‍ സ്വദേശി സക്കീറിനെയാണ് (31) വ്യാഴാഴ്ച 50 ഗ്രാം കഞ്ചാവുമായി ചങ്ങരംകുളം എക്സൈസ് സംഘം കണ്ടനകം ബിവ്റേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പ്പന കേന്ദ്രത്തിനു സമീപത്തുനിന്ന് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന തിരൂര്‍ സ്വദേശിയായ യുവാവാണ് ഓടി രക്ഷപ്പെട്ടത്. മദ്യം വാങ്ങാനത്തെുന്നവര്‍ക്ക് പൊതികളിലാക്കി കഞ്ചാവ് വില്‍ക്കുകയാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.