ആനക്കര: തൃത്താലയില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളും സാമൂഹികനീതി വകുപ്പില്‍ നിന്നുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ നടന്ന ചടങ്ങ് വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴിയാണ് മറ്റ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത്. കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന ‘ആശ്വാസകിരണം’ പദ്ധതിവഴി 790 പേര്‍ക്കും മാതാപിതാക്കളിലാരെങ്കിലും മരണപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ‘സ്നേഹപൂര്‍വം’ പദ്ധതിയിലുള്‍പ്പെടുത്തി 325 കുട്ടികള്‍ക്കും ‘സമാശ്വാസം’ പദ്ധതിയുടെ ഗുണഭോക്താക്കളായ അഞ്ച് പേര്‍ക്കുമാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത്. ആസ്തി വികസന ഫണ്ടില്‍നിന്നുള്ള മുച്ചക്ര വാഹനങ്ങള്‍ 14 പേര്‍ക്ക് നല്‍കി. ഇത് ഒന്നാംഘട്ടം മാത്രമാണെന്നും അടുത്ത ഘട്ടത്തിലേക്കായി പത്ത് ലക്ഷം രൂപ കൂടി നീക്കിവെച്ചിട്ടുണ്ടെന്നും വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. ഭിന്നശേഷിയുള്ളവര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഇതിലാദ്യത്തേത് 23ന് ചാലിശ്ശേരിയില്‍ നടക്കുമെന്നും എം.എല്‍.എ അറിയിച്ചു. ജനപ്രതിനിധികളായ ശാന്തകുമാരി, സി.ടി. സെയ്തലവി, പി. ബാലകൃഷ്ണന്‍, പി.ടി. ഷംസുദ്ദീന്‍, അലി കുമരനല്ലൂര്‍, സെബു സദഖത്തുല്ല, ഹാരിഫ് നാലകത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്.എസ്.എം ഉദ്യോഗസ്ഥരായ അഹമ്മദ് സാജു, ഉനൈസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.