പട്ടാമ്പി: കൈപ്പുറം ചിനവതിക്കാവിന് മുന്നിലെ ആല്‍മരം മുറിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പൊതുമരാമത്ത് വകുപ്പ് അനുമതിയുണ്ടെന്ന് പറഞ്ഞ് മരം മുറിക്കാന്‍ നീക്കം നടത്തിയത്. മരത്തിന്‍െറ ചില്ലകള്‍ മുറിച്ചുതുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരത്തെി. കൊപ്പം വളാഞ്ചേരി റോഡിലെ അപകടകരമായ മരച്ചില്ലകള്‍ മുറിച്ച് മാറ്റുന്നതിനൊപ്പം ആല്‍മരം കൂടി മുറിക്കാനായിരുന്നു നീക്കമെന്ന് നാട്ടുകാര്‍ പറഞ്ഞു. മരം മുറിക്കുന്നത് തടഞ്ഞതോടെ പൊതുമരാമത്ത് അധികൃതര്‍ സ്ഥലത്തത്തെിയെങ്കിലും മതിയായ രേഖകള്‍ കാണിക്കാനാവാതെ പിന്‍വാങ്ങുകയായിരുന്നു. റോഡ് വികസനത്തിന്‍െറ ഭാഗമായി മരം മുറിക്കാന്‍ നേരത്തേ ഉത്തരവുണ്ടായിരുന്നെങ്കിലും ക്ഷേത്രകമ്മിറ്റിയുടെയും നാട്ടുകാരുടെയും അപേക്ഷയില്‍ നടപടി ജില്ലാ കലക്ടര്‍ മരവിപ്പിച്ചിരുന്നു. ക്ഷേത്രകമ്മിറ്റി ജോ. സെക്രട്ടറി ഒ.പി. ഗോവിന്ദന്‍, ടി.ടി. ശശി, അബ്ദുല്‍ കരീം, സേതുമാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിക്കുന്നത് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.