പാലക്കാട്: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ട വനഭൂമി സമീപത്തെ സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ കൈയേറിയതായി സമരം നടത്തുന്ന ആദിവാസികള്‍ ആരോപിച്ചു. 2000ത്തില്‍ മൂര്‍ത്തിക്കുന്ന് കോളനിക്ക് സമീപം 35 ഏക്കറോളം സ്ഥലം ഉണ്ടായിരുന്നതായാണ് വനംവകുപ്പ് കണക്ക്. കഴിഞ്ഞദിവസം റവന്യൂ അധികൃതര്‍ സ്ഥലം അളന്നപ്പോള്‍ 14.67 ഏക്കര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 20 ഏക്കറോളം സ്ഥലം നഷ്ടപ്പെട്ടതായാണ് കണ്ടത്തെിയത്. എന്നാല്‍, ഇത്രയും സ്ഥലം സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ കൈയടക്കിയതായാണ് ആദിവാസികള്‍ പറയുന്നത്. നഷ്ടപ്പെട്ട വനഭൂമിയെക്കുറിച്ച് വിശദമായ അന്വേഷണത്തിന് വനം, റവന്യൂ മന്ത്രിമാര്‍ ഉത്തരവിടണമെന്നും ഭൂമിക്കായി സമരം നടത്തുന്ന 22 ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ വീതം സ്ഥലം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ജനുവരി 15നാണ് കടപ്പാറ മൂച്ചിക്കുന്നിലെ ആദിവാസികള്‍ ഭൂമിക്ക് വേണ്ടിയുള്ള സമരം തുടങ്ങിയത്. ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയില്ളെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.