കൊല്ലങ്കോട്: ജില്ലയുടെ കാര്‍ഷിക മുന്നേറ്റത്തിന് വഴി തെളിക്കുന്ന പദ്ധതിയാണ് പലകപ്പാണ്ടിയില്‍ പൂര്‍ത്തിയായതെന്ന് മന്ത്രി പി.ജെ. ജോസഫ്. 549.10 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ പലകപ്പാണ്ടി ജലസേചന പദ്ധതിയുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പലകപ്പാണ്ടി പുഴയില്‍നിന്നുള്ള വെള്ളം ഗായത്രി പുഴയിലേക്കൊഴുകി നഷ്ടമാകുന്നത് തടഞ്ഞുനിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തിയായതെന്നും അദ്ദേഹം പറഞ്ഞു. അവസാനഘട്ട പണികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ പദ്ധതി പ്രവര്‍ത്തന ക്ഷമമാകും. ഇതോടെ മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ 5453 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ സംരക്ഷിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചുള്ളിയാര്‍ ഡാം മഴക്കാലത്തുപോലും നിറയാറില്ളെന്നും അതിന് പരിഹാരം കണ്ടത്തൊനുള്ള പദ്ധതികള്‍ക്ക് ശ്രമിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി. യോഗത്തില്‍ വി.ചെന്താമരാക്ഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനഭാരവാഹികളായ ശാരദ തുളസീദാസ്, ബേബി സുധ, ശാലിനി കറുപ്പേഷ്, സുധ രവീന്ദ്രന്‍, ജാസ്മിന്‍ ഷെയ്ഖ്, ഹനേഷ്, കോമളം, പി. വിശ്വനാഥന്‍, എ. അലക്സാണ്ടര്‍ പാഷ, എം.വി. സാബു, എം.വി. കൃഷ്ണന്‍കുട്ടി, കെ.ജി. പ്രതീപ്കുമാര്‍, തങ്കവേലു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.