തിരുമുല്ലപ്പുള്ളി ക്ഷേത്രോത്സവത്തിന് കൊടിയേറി ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ തിരുമുല്ലപ്പുള്ളി മഹാദേവ ക്ഷേത്രത്തിന്‍െറ ഒമ്പത് ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. വൈകീട്ട് സംഗീത വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചന നടന്നു. പൈങ്കുളം ദാമോദര ചാക്യാരുടെ ചാക്യാര്‍കൂത്തും ചെറുതാഴം ചന്ദ്രന്‍െറ തായമ്പകയും അരങ്ങേറി. ചിനക്കത്തൂര്‍ പൂരം: പറയെടുപ്പ് തുടങ്ങി ഒറ്റപ്പാലം: ചീനക്കത്തൂര്‍ പൂരത്തിന്‍െറ മുന്നോടിയായി പത്തുനാള്‍ നീളുന്ന ദേശത്തെ പറയെടുപ്പിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ എട്ടോടെ ഒറ്റപ്പാലം ദേശത്തെ മാത്തൂര്‍ മനയിലാണ് പറയെടുപ്പിന് തുടക്കം കുറിച്ചത്. ചിനക്കത്തൂര്‍ ഭഗവതിയുടെ പ്രതിനിധിയായ കോമരവും ഗജവീരനും തട്ടകത്തെ വീടുകള്‍ സന്ദര്‍ശിച്ചു. രണ്ടു ദിവസം കൂടി ഒറ്റപ്പാലം ദേശത്തെ പറയെടുപ്പു തുടരും. തുടര്‍ന്ന് മീറ്റ്ന, പല്ലാര്‍മംഗലം, എറക്കോട്ടിരി, തെക്കുമംഗലം, വടക്കുമംഗലം എന്നീ ദേശങ്ങള്‍ പിന്നിട്ട് പാലപ്പുറം ദേശത്തെ കീഴാര്‍നെല്ലൂര്‍ മനയില്‍ സമാപിക്കും. ഫെബ്രുവരി 22നാണ് ചിനക്കത്തൂര്‍ പൂരം. ഉച്ചാറല്‍ വേല കല്ലടിക്കോട്: കോണിക്കഴി സത്രംകാവ് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാറല്‍ വേല ആഘോഷിച്ചു. കോണിക്കഴി, ഷാപ്പുംപടി, മുണ്ടൊള്ളി, ആടക്കോട്, വോയ്സ് ഓഫ് പൂളങ്ങോട്, വല്യുള്ളി, ചൂരക്കോട്, മോഴേതി, കുണ്ട്പോക്ക്, വല്യുള്ളി, കരിപറമ്പ്, കൈലാസം, വിഘ്നേശ നഗര്‍, കല്ലടിക്കോട് എന്നീ ദേശവേലകള്‍ വൈകീട്ട് നാലോടെ നിശ്ചിത കേന്ദ്രങ്ങളില്‍നിന്ന് പ്രയാണമാരംഭിച്ച് നാടുചുറ്റി രാത്രിയോടെ ക്ഷേത്ര പരിസരത്ത് പ്രദക്ഷിണത്തിനത്തെി. ദേശവേലകള്‍ക്ക് വാദ്യകലാ സംഘങ്ങളും നാടന്‍ കലാരൂപങ്ങളും മിഴിവേകി. അരിപ്ര പാട്ടിന് തുടക്കം ആനക്കര: മുണ്ട്രക്കോട് പുല്‍പ്ര വളപ്പിലെ അരിപ്ര പാട്ടിന് തുടക്കമായി. കൊടുങ്ങല്ലൂര്‍ ദേവിയുടെ വഴിപാടായാണ് പാട്ട്. രാവിലെ താനക്കാല്‍ നാട്ടല്‍ ചടങ്ങോടെ തുടക്കമായി. തുടര്‍ന്ന് വിത്തളവ്, ഉച്ചപ്പാട്ട് കൊള്ളല്‍, കൂറയിടല്‍, മേലാപ്പ്, കളമെഴുത്ത്. ഉച്ചക്ക്ശേഷം പീഠം എഴുന്നള്ളിപ്പ്, തിരൂടാടവെക്കല്‍, വാല്‍ക്കണ്ണാടി ചാര്‍ത്തല്‍, തായമ്പക, പുലര്‍ച്ചെ താലം എഴുന്നള്ളിപ്പ് എന്നിവയോടെ ആദ്യദിന ചടങ്ങുകള്‍ക്ക് സമാപനമായി. താലപ്പൊലി ആഘോഷിച്ചു ആനക്കര: തലമുണ്ട മാനത്തുകാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നടതുറപ്പോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. കണയം കാളവേല വര്‍ണാഭമായി ഷൊര്‍ണൂര്‍: കണയം ശ്രീ കുറുംബക്കാവിലെ കാളവേല വര്‍ണാഭമായി. കരവിരുതിന്‍െറ മാസ്മരികതയും ആധുനികതയുടെ ദീപാലങ്കാരങ്ങളും കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത കാളവേലയില്‍ ഒന്നിനൊന്ന് മികച്ചുനിന്ന നിരവധി ഇണക്കാളകള്‍ നിരന്നുനിന്നു. വടക്കുംപുറം, കിഴക്കുംപുറം, പാട്ടുകണ്ടം, പാറപ്പുറം, പടിഞ്ഞാറ്റുമുറി എന്നിങ്ങനെ പരമ്പരാഗത ദേശക്കാളകള്‍ക്കൊപ്പം ഉപവേലകളുടെ ഇണക്കാളകളും ഒത്തുചേര്‍ന്നപ്പോള്‍ ക്ഷേത്രാങ്കണം ഉത്സവത്തിന്‍െറ പാരമ്യതയിലത്തെി. തകില്‍ വാദ്യം, ചെണ്ടമേളം എന്നിവ എഴുന്നള്ളിപ്പിന് കൊഴുപ്പേകി. രാത്രിയില്‍ മുളയങ്കാവ് അഭിജിത്തിന്‍െറ തായമ്പകക്ക് ശേഷം വെളിച്ചപ്പാടും ക്ഷേത്രം ഭാരവാഹികളും കാവുപറമ്പിലത്തെി ഓരോ കാളകളെയും കല്‍പന നല്‍കി അരിയെറിഞ്ഞ് ക്ഷേത്ര പ്രദക്ഷിണത്തിനായി എഴുന്നള്ളിച്ചു. കാളവേല ശനിയാഴ്ച പുലര്‍ച്ചവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.