വര്‍ണപ്പകിട്ടോടെ പുത്തനാല്‍ക്കല്‍ പകല്‍പൂരം

ചെര്‍പ്പുളശ്ശേരി: വള്ളുവനാട്ടിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രമായ പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിലെ പൂരം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വൈകീട്ട് നടന്ന പകല്‍പൂരം ദൃശ്യചാരുതകളാല്‍ വര്‍ണാഭമായി. പൊന്നില്‍ കുളിച്ച മൂന്നാനകളുടെ അകമ്പടിയോടെ അയ്യപ്പന്‍ കാവില്‍നിന്ന് പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിലേക്ക് നഗരപ്രദക്ഷിണത്തോടെ പകല്‍പൂരം നീങ്ങി. കലാമണ്ഡലം മുരളിയുടെ നേതൃത്വത്തില്‍ 40ലധികം കലാകാരന്മാര്‍ പങ്കെടുത്ത വാണിമേളം, പരാശക്തിനൃത്തം, പൂക്കാവടി, ആദിവാസി നൃത്തം, ശിങ്കാരിമേളം, ശിവ-പാര്‍വതി നൃത്തം, സ്റ്റാര്‍ഷോ-പഞ്ചാബി നൃത്തം, തംബോല മേളം എന്നിവ പകല്‍പൂരത്തിന് ദൃശ്യവിരുന്ന് സമ്മാനിച്ചു. സന്ധ്യയോടെ പൂരം കാവിറങ്ങി. തുടര്‍ന്ന് തൃശൂര്‍ അശോക് ജി. മാരാരും പുതുക്കോട് ഉണ്ണി കൃഷ്ണന്‍മാരാരും നയിച്ച ഡബ്ള്‍ തായമ്പകയും കൊച്ചിന്‍ ഹരിശ്രീയുടെ ഗാനമേളയും അരങ്ങേറി. കാവിലെ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി അണ്ടലാടി മനക്കല്‍ ഉണ്ണിനമ്പൂതിരി കാര്‍മികത്വം വഹിച്ചു. ദീപാലംകൃതമായ ഇണക്കാള കോലങ്ങളുടെ വൈവിധ്യ വിസ്മയ കാഴ്ചകളുടെ സമ്പന്നമായ കാളവേല ശനിയാഴ്ച ആഘോഷിക്കും. 50ലധികം ഇണക്കാള കോലങ്ങള്‍ അമ്പലപ്പറമ്പില്‍ വര്‍ണ കാഴ്ച ഒരുക്കും. വാദ്യാഘോഷങ്ങളും ചവിട്ടുകളികളും ഇണക്കാള കോലങ്ങളെ അനുഗമിക്കും. അര്‍ധരാത്രിയോടെയാണ് കാളയിറക്കം നടക്കും. രാത്രി ഏഴിന് ബാലെ, 9.30ന് തായമ്പക, 10.30ന് പാന പിടുത്തവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.