പാലക്കാട്: ബ്രോഡ്ഗേജാക്കി ഉയര്‍ത്തിയ പാലക്കാട് ടൗണ്‍-പൊള്ളാച്ചി പാതയുടെ ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാതയുടെ കമീഷനിങ് നിര്‍വഹിക്കുക. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റ്, എസ്കലേറ്റര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 20 പദ്ധതികള്‍ റെയില്‍വേ മന്ത്രി ഉദ്ഘാടനം ചെയ്യും. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജൗഹരി സംബന്ധിക്കും. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് ചടങ്ങ് ഒരുക്കുന്നുണ്ട്. മീറ്റര്‍ ഗേജില്‍നിന്ന് ബ്രോഡ്ഗേജാക്കി നവീകരിച്ച പാലക്കാട്-പൊള്ളാച്ചി 54 കി.മി പാതയിലൂടെ നവംബര്‍ 16നാണ് ട്രെയിനോടിതുടങ്ങിയത്. ഒൗദ്യോഗിക ചടങ്ങുകളില്ലാതെ ട്രെയിന്‍ സര്‍വിസ് തുടങ്ങിയതില്‍ ജനപ്രതിനിധികള്‍ക്ക് നീരസമുണ്ടായിരുന്നു. ചടങ്ങിലേക്ക് ജില്ലയിലെ രണ്ട് എം.പിമാരേയും പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാരേയും റെയില്‍വേ ക്ഷണിച്ചിട്ടുണ്ട്. എം.പിമാര്‍ സി.പി.എം ജാഥയിലായതിനാലും എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാലും പങ്കെടുക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.