പാലക്കാട്: ജോലിക്ക് വിളിച്ചത് നിരസിച്ച വികലാംഗനെ അയാള്‍ താമസിക്കുന്ന വാടക വീട്ടിലത്തെി വിറകുകമ്പുകൊണ്ട് അടിച്ച് കാലിലെ എല്ല് പൊട്ടിച്ച സംഭവത്തില്‍ പ്രതിയായ ഗൃഹനാഥനെ ഒന്നരവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കൂടാതെ 3,500 രൂപ പിഴ അടക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (നമ്പര്‍ 3) എം. സുഹൈബ് വിധിച്ചു. പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മുരളിഹൗസില്‍ സുര എന്ന സുരേന്ദ്രനെയാണ് (48) കോടതി ശിക്ഷിച്ചത്. 2015 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. ധോണി ഉമ്മിണി എ.കെ.ജി കോളനിയിലെ പരേതനായ ചാമിയുടെ മകന്‍ വേലായുധനാണ് സുരേന്ദ്രന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ് കാലിലെ എല്ല് പൊട്ടിയത്. പൊലീസ് അറസ്റ്റ് ചെയ്ത അന്നുമുതല്‍ ജാമ്യത്തിന് ശ്രമിക്കാതെ ജയിലില്‍ കഴിഞ്ഞതിന്‍െറ പേരില്‍ ജയില്‍വാസക്കാലം ശിക്ഷയായി കണക്കാക്കാന്‍ കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.