വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്ന് കോളനിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമുള്ള വനഭൂമി സര്‍വേ പൂര്‍ത്തിയായി. ഭൂമി അളന്ന് തിരിക്കാനത്തെിയ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ സ്വകാര്യ എസ്റ്റേറ്റുകാര്‍ തടഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വനഭൂമിക്ക് സമീപത്തെ സ്വകാര്യ എസ്റ്റേറ്റിന്‍െറ ഉടമകള്‍ സര്‍വേ സംഘത്തെ തടഞ്ഞത്. ഇവരുടെ സ്ഥലവും സര്‍വേയില്‍ ഉള്‍പ്പെടുമെന്ന സംശയത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. വനംഭൂമി മാത്രമേ അളക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ്റ്റേറ്റ് ഉടമകള്‍ പിന്‍വാങ്ങിയത്. സര്‍വേ സംബന്ധിച്ച് വനംവകുപ്പും റവന്യൂ സംഘവും തമ്മിലും തര്‍ക്കമുണ്ടായി. റവന്യൂ സംഘത്തിന്‍െറ നടപടി സംബന്ധിച്ച് വിശദവിവരം വേണമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ബ്ളോക് നമ്പര്‍ 50ലെ ഭൂമി പരിശോധനക്ക് എത്തിയതാണെന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ അജിത കുമാര്‍ അറിയിച്ചതോടെയാണ് വനപാലകര്‍ സര്‍വേക്ക് അനുവദിച്ചത്. ഉച്ചക്ക് ഒന്നോടെ വനഭൂമി അളക്കാന്‍ തുടങ്ങി. ഇതിനിടെ സമരം ചെയ്യുന്ന ആദിവാസികളും പരിസരവാസികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വനഭൂമി കൈയേറ്റമുണ്ടെന്ന് ആദിവാസികളില്‍ ചിലര്‍ പറഞ്ഞതാണ് സമീപവാസികളെ ചൊടിപ്പിച്ചത്. ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍ മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന്‍െറ പരിധിയിലുള്ള നെല്ലിക്കലിടം മലവാരത്തില്‍ ഉള്‍പ്പെട്ടതാണ് കടപ്പാറ വനമേഖല. ജണ്ട കെട്ടി വേര്‍തിരിച്ചിട്ടില്ളെങ്കിലും പഴയ സര്‍വേ കല്ലുകള്‍ വനാതിര്‍ത്തിയിലുണ്ട്. മേഖലയില്‍ കൈയേറ്റങ്ങളുണ്ട്. മൂര്‍ത്തിക്കുന്ന് കോളനിക്ക് സമീപമുള്ള വനംഭൂമി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ബുധനാഴ്ച കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ഇതിനുശേഷം വനാവകാശ നിയമപ്രകാരം രൂപവത്കരിച്ച സബ്ഡിവിഷന്‍ കമ്മിറ്റി ചേര്‍ന്ന് ആദിവാസികളുടെ അപേക്ഷ പരിഗണിക്കും. മൂര്‍ത്തിക്കുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ ജനുവരി 15ന് തുടങ്ങിയ സമരം ബുധനാഴ്ചത്തേക്ക് 26 ദിവസം പിന്നിട്ടു. താലൂക്ക് ഹെഡ് സര്‍വേയര്‍ ആര്‍. ശശികുമാര്‍, സര്‍വേയര്‍മാരായ കെ.വി. ആസാദ്, റെജി ജയന്‍, ഷാനി ദാസ്, മംഗലംഡാം വില്ളേജ് ഓഫിസര്‍ വി. സന്തോഷ് കുമാര്‍, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എന്‍. ബിജുമോന്‍, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ശ്യാമള ദാസ്, ഫോറസ്റ്റര്‍മാരായ ആര്‍. രാജീവ്, കെ. രാജീവ്, ബീറ്റ് ഓഫിസര്‍ അഭിലാഷ്, മംഗലംഡാം എസ്.ഐ കെ. നാരായണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.