പാലക്കാട്: മാലിന്യം കൊണ്ട് പൊറുതി മുട്ടിയ മുതലമട കള്ളിയമ്പാറ ആദിവാസി കോളിനിയിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കള്ളിയമ്പാറ ആദിവാസി കോളനിയിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. 24 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നതിന് പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചതായി ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. കോളനിയിലെ അഞ്ച് പേര്‍ക്ക് ചികിത്സാ ധനസഹായം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപേക്ഷ ലഭിക്കുന്ന മുറക്ക് സഹായം നല്‍കാന്‍ ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ കിറ്റ് നല്‍കിയിരുന്നു. ഇത് എല്ലാ മാസവും തുടരുമെന്ന് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ അറിയിച്ചു. പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. മേഖലയില്‍ ശുദ്ധജലവിതരണം ലഭ്യമാക്കാന്‍ തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി പരിസരത്തെ കിണറുകളിലെ വെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തണം. കുടിവെള്ളം സംബന്ധിച്ച് അടിയന്തരമായി പരിശോധന റിപ്പോര്‍ട്ട് നല്‍കാന്‍ വാട്ടര്‍ അതോറിറ്റിയോട് കലക്ടര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമത്തെിക്കാന്‍ നടപടി എടുക്കണം. മേഖലയിലെ മാലിന്യനിക്ഷേപം സംബന്ധിച്ച് വിവിധ വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.