എം.പി ഫണ്ട് വിനിയോഗത്തില്‍ ജില്ലക്ക് ഒന്നാം സ്ഥാനം

പാലക്കാട്: സംസ്ഥാനത്ത് എം.പി ഫണ്ട് വിനിയോഗം മികച്ച രീതിയില്‍ നടത്തിയതിന് ജില്ലക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയായ പ്ളാന്‍ സ്പേസ് മികച്ച രീതിയില്‍ നടപ്പാക്കിയതിന് ജില്ലക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. പ്ളാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാര്‍ട്മെന്‍റിന്‍െറ അഡീഷനല്‍ ഡയറക്ടര്‍ ഇ.ജി. പ്രേം കൃപാല്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് എം.പി ഫണ്ട് മികച്ച രീതിയില്‍ ജില്ല വിനിയോഗിച്ചതായി അറിയിച്ചത്. രണ്ടാം സ്ഥാനം മലപ്പുറത്തിനും മൂന്നാം സ്ഥാനം പത്തനംതിട്ടക്കുമാണ്. പ്ളാന്‍ സ്പേസ് മികച്ച രീതിയില്‍ നടത്താന്‍ ജില്ലക്ക് കഴിഞ്ഞു. ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മോണിറ്ററിങ് ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് പ്ളാന്‍ സ്പേസ്. ഓണ്‍ലൈന്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാനെയും ജീവനക്കാരെയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.