അങ്കണവാടികളിലെ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം

പാലക്കാട്: അങ്കണവാടികളില്‍ കൂടി വിതരണം ചെയ്യുന്ന ഭക്ഷ്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് എ.ഡി.എം യു. നാരായണന്‍ കുട്ടി ആവശ്യപ്പെട്ടു. അകത്തത്തേറയിലെ അങ്കണവാടിയില്‍ പുഴുവരിച്ച ഗോതമ്പ് കണ്ടത്തെിയ സംഭവത്തെക്കുറിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭക്ഷ്യോപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ അങ്കണവാടികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയാറാക്കി നല്‍കുന്ന അമൃതം പൊടിയില്‍ പോഷകങ്ങളടങ്ങിയ വസ്തുക്കള്‍ ചേര്‍ക്കാതെ ഗോതമ്പു പൊടിയില്‍ പഞ്ചസാര മിക്സ് ചെയ്തുനല്‍കിയെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു. സംഭവത്തെക്കുറിച്ച് കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. റേഷന്‍ കടകളില്‍നിന്ന് വിതരണം ചെയ്യുന്ന സാധനങ്ങളുടെ സാമ്പിളുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും 750ല്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഒരു റേഷന്‍ കടയുടെ കീഴില്‍ ഉണ്ടെങ്കില്‍ അത് രണ്ടായി മാറ്റണമെന്നും നിര്‍ദേശിച്ചു. റേഷന്‍ കടകളില്‍ ബില്ല് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. വഴിയോര കടകളില്‍ വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കുന്നതിനെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗവും അതാത് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തി നടപടിയെടുക്കണമെന്നും അറിയിച്ചു. വഴിയോര കച്ചവടക്കാര്‍ ഉപയോഗിക്കുന്ന എണ്ണ ഗുണനിലവാരമില്ളെന്നും ഹോട്ടലുകാര്‍ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും പരാതി ഉയര്‍ന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അതത് കൃഷി ഓഫിസര്‍മാര്‍ നെല്ലിന്‍െറ ഗുണനിലവാരം ഉറപ്പാക്കണമെന്നും ആലത്തൂരിലെ സര്‍ക്കാര്‍ മില്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. സ്റ്റേഡിയം സ്റ്റാന്‍ഡിനുസമീപമുള്ള ഹോട്ടലുടമയോട് വിലവിവരപട്ടിക ഓപ്പണാക്കണമെന്നും നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ വില ഏകീകരണം ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. സപൈ്ളകോ റീജനല്‍ മാനേജര്‍ പി.കെ. വത്സല, ജില്ലാ സപൈ്ള ഓഫിസര്‍ ബി.ടി. അനിത, ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് അബ്ദുല്‍ ഫൈസല്‍, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.