സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍

മണ്ണാര്‍ക്കാട്: ജില്ലയില്‍ ബി.എസ്.എന്‍.എല്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ തകരാറില്‍. സര്‍ക്കാര്‍ ഓഫിസുകളുടെയടക്കം പ്രവര്‍ത്തനം താളം തെറ്റുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കിങ് തകരാര്‍ തുടരുകയാണ്. ഇതോടെ റവന്യു വിഭാഗത്തിന്‍െറ കീഴില്‍ നടപ്പാക്കിയ ഇ-ഡിസ്ട്രിക് പദ്ധതിയും, രജിസ്ട്രേഷന്‍ വിഭാഗത്തില്‍ പുതുതായി നടപ്പാക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളും അവതാളത്തിലായി. സമയബന്ധിതമായി നടപ്പാക്കി വരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതന വിതരണവും, തൊഴില്‍ ആവശ്യപ്പെട്ടവര്‍ക്കുള്ള മസ്റ്റര്‍ റോള്‍ വിതരണവും നടക്കാത്ത സ്ഥിതിയാണ്. ഇന്‍റര്‍നെറ്റ് സംവിധാനം തകരാറിലായതോടെ പൊതുജന സേവനകേന്ദ്രമായ അക്ഷയ കേന്ദ്രങ്ങളിലും, ആര്‍.ടി.ഒ ഓഫിസുകളിലും, സിവില്‍ സപൈ്ളസ് ഓഫിസുകളിലും, കെ.എസ്.ഇ.ബി ഓഫിസുകളിലും എത്തുന്ന ആവശ്യക്കാര്‍ കാര്യം നടക്കാതെ മടങ്ങുകയാണ്. കെ.എസ്.ഇ.ബി ഓഫിസിലത്തെുന്ന ഗുണഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ല് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ബില്ല് അടക്കേണ്ട അവസാന തീയതി തീരാനിരിക്കെ ഗുണഭോക്താക്കള്‍ അകാരണമായി പിഴ അടക്കേണ്ടിയും വരും. വില്ളേജ് ഓഫിസുകളില്‍ എത്തുന്നവരും ആവശ്യം നടക്കാതെ മടങ്ങേണ്ടി വരുന്നു. മൊബൈല്‍ ഫോണ്‍ സംവിധാനം വ്യാപകമായതോടെ മിക്കയാളുകളും ഇന്‍റര്‍നെറ്റ് കണക്ഷന് വേണ്ടിയാണ് ലാന്‍ഡ് ഫോണായ ബി.എസ്.എന്‍.എല്ലിനെ ആശ്രയിക്കുന്നത്. എന്നാല്‍, അടിക്കടിയുള്ള ഇന്‍റര്‍നെറ്റ് തകരാറ് മൂലം ഒരാഴ്ചയായി കണക്ഷന്‍ തീരെ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥ ലോബി ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയാണെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. സമാന്തരമായ മറ്റൊരു ഇന്‍റര്‍നെറ്റ് സംവിധാനം നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ ബി.എസ്.എന്‍.എല്ലിന്‍െറ കനിവ് കാത്തിരിക്കേണ്ട ഗതികേടിലാണ് ആവശ്യക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.