ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന് ശാപമോക്ഷമാകുന്നു

ഒറ്റപ്പാലം: അടഞ്ഞുകിടക്കുന്ന ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ശാപമോക്ഷമാകുന്നു. വാടകകെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തനം തുടരുന്ന 13 സര്‍ക്കാര്‍ ഓഫിസുകളും ഫെബ്രുവരി 20ന് മുമ്പ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഓഫിസ് മാറ്റം സംബന്ധിച്ച് എം. ഹംസ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഒറ്റപ്പാലം റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഓഫിസ് മേധാവികളുടെയും മറ്റും യോഗത്തിലാണ് തീരുമാനം. ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. 2015 മേയ് പത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത ദിവസം ഓഫിസ് മാറ്റം യാഥാര്‍ഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഓഫിസുകളിലെ വൈദ്യുതീകരണവും മറ്റു ക്രമീകരണങ്ങളും അതാത് വകുപ്പുകള്‍ നടത്തണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതാണ് കാലതാമസത്തിനിടയാക്കിയത്. യോഗത്തില്‍ തഹസില്‍ദാര്‍ പി.പി. ജയരാജന്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുജ സൂസന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.