പാലപ്പുറം–നെല്ലിക്കുറുശ്ശി പാതയില്‍ തോട്ടുപാലം യാഥാര്‍ഥ്യമാവുന്നു

ഒറ്റപ്പാലം: പാലപ്പുറം-നെല്ലിക്കുറുശ്ശി പാതയിലെ തോട്ടുപാലം യാഥാര്‍ഥ്യമാവുന്നു ചിനക്കത്തൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന കുതിരക്കോലം നെല്ലിക്കുറുശ്ശിയില്‍നിന്ന് കൊണ്ടുപോകണം. കുതിര വഴി പാലമെന്ന സ്വപ്നമാണ് ഒരു വര്‍ഷത്തിനകം സാക്ഷാത്കൃതമാവുക. എം. ഹംസ എല്‍.എല്‍.എയുടെ നേതൃത്വത്തില്‍ എന്‍ജിനീയറിങ് സംഘം ഉള്‍പ്പെടെയുള്ളവര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു. അടുത്ത വര്‍ഷത്തെ പൂരത്തിന് കുതിരക്കോലം പാലം വഴി കൊണ്ടുപോകാനാവുമെന്ന് എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി ആവശ്യം അംഗീകരിച്ച് പി.ഡബ്ള്യു.ഡിയുടെ സ്വന്തം ഫണ്ടില്‍ ഉള്‍പ്പെടുത്തി നാലുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എം.എല്‍.എ പറഞ്ഞു. 8.5 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡുള്‍പ്പെടെ ആയിരം മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം പൂര്‍ത്തിയാകുന്നതോടെ പാലപ്പുറത്തിനും നെല്ലിക്കുറുശ്ശിക്കും ഇടക്കുള്ള പ്രദേശവാസികളുടെ യാത്രാ ദുരിതത്തിനും പരിഹാരമാകും. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് പാലം പണി ആരംഭിക്കാനാണ് തീരുമാനം. കൂറ്റന്‍ കുതിരക്കോലം വഹിച്ചുകൊണ്ട് നെല്ലിക്കുറുശ്ശിയില്‍നിന്ന് തോടു താണ്ടി ചിനക്കത്തൂര്‍ പുരത്തിന്നുള്ള ദുരിത യാത്രക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.