കൊല്ലങ്കോട്: വേനലത്തെിയതോടെ കുടിവെള്ളം തേടി നെട്ടോട്ടം തുടങ്ങി. ഗ്രാമപഞ്ചായത്തുകളിലേക്ക് പരാതിപ്രവാഹവും. ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. മുതലമട, കൊല്ലങ്കോട്, പല്ലശ്ശന, വടവന്നൂര്‍, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ 32 പ്രദേശങ്ങളില്‍ ജലലഭ്യത കുറവാണ്. തദ്ദേശ സ്ഥാപനങ്ങളും ജല അതോറിറ്റിയും സ്ഥാപിച്ച പദ്ധതികളില്‍ മിക്കതും ആവശ്യത്തിന് വെള്ളം ലഭ്യമല്ല. അയല്‍ സഭകളില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ പരാതി വ്യാപകമാണ്. മീങ്കര ശുദ്ധജല പദ്ധതി വഴി വിതരണം നടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ലഭ്യമല്ല. 42ലധികം മിനി കുടിവെള്ള പദ്ധതികള്‍ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ചെങ്കിലും ജലവിതാനം താഴ്ന്നതിനാല്‍ ഇവയില്‍ പത്തെണ്ണത്തില്‍ പമ്പിങ് നിര്‍ത്തി. ലോറിയില്‍ ശുദ്ധജലം വിതരണം നടത്തിയിരുന്ന കൊല്ലങ്കോട്ടെ നായാടി കോളനി, മുതലമടയിലെ ചെമ്മണന്തോട് കോളനി, എലവഞ്ചേരിയിലെ പനങ്ങാട്ടിനി, വടവന്നൂരിലെ മലയമ്പള്ളം എന്നിവിടങ്ങളില്‍ ഇത്തവണയും ലോറിയില്‍ വിതരണം ചെയ്യണം. കുഴല്‍ക്കിണറുകള്‍ ആഴത്തില്‍ സ്ഥാപിച്ചിട്ടില്ളെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചുള്ളിയാര്‍ ഡാമില്‍നിന്ന് വെള്ളം ശുദ്ധീകരിച്ച് വിതരണം ആരംഭിക്കുകയാണെങ്കില്‍ വടവന്നൂര്‍, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ എത്തിക്കാനാകും. ഇതിനാല്‍ ചുള്ളിയാര്‍ ഡാം കേന്ദ്രീകരിച്ച് വന്‍കിട ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തയാറാവണമൊണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.