മങ്കട: തടയണകളില്‍ അവശേഷിച്ചിരുന്ന വെള്ളം കൂടി വറ്റിത്തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലായി. ചിറകളില്‍നിന്ന് മറ്റും വയലുകളിലേക്ക് വെള്ളം എത്തുന്ന അവസ്ഥ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഇല്ലാതായിരുന്നു. എങ്കിലും മോട്ടോര്‍ പമ്പ് ഉപയോഗിച്ച് തോടുകളില്‍നിന്നും കുളങ്ങളില്‍നിന്നും വെള്ളം പമ്പു ചെയ്താണ് ഇതുവരെ നെല്‍കൃഷി പിടിച്ചുനിന്നത്. എന്നാല്‍, ഡിസംബര്‍ അവസാനത്തോടെ മങ്കട ഗ്രാമപഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും തോടുകള്‍ വറ്റിത്തുടങ്ങി. ഇത് കര്‍ഷകര്‍ക്കെന്ന പോലെ നാട്ടുകാരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പ് ഹൗസുകളെയും ഇത് ബാധിക്കുമെന്നതിനാല്‍ ജനം വരള്‍ച്ച ഭീതിയിലാണ്. സാധാരണഗതിയില്‍ മകരം വരെ തോട്ടിലും കുളങ്ങളിലും വെള്ളം അവശേഷിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ നേരത്തേ ജലാശയങ്ങള്‍ വറ്റിയത് കടുത്ത വരള്‍ച്ചയുടെ സൂചനയാണ്. നെല്‍കൃഷി കതിരു വരുന്ന സമയത്ത് വയലില്‍ വെള്ളം നില്‍ക്കേണ്ടതുണ്ട്. എന്നാല്‍, വയലുകള്‍ വറ്റിവരണ്ട അവസ്ഥയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭൂജല വിതാനം ഒന്നര മീറ്ററോളം താഴ്ന്നിട്ടുണ്ട്. വേനലില്‍ കടുത്ത ജലക്ഷാമം വരുന്നതിന് മുമ്പുതന്നെ വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ അവലംബിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.