ഭീതി വിതച്ച് കാട്ടാനകള്‍; ഉറക്കമൊഴിഞ്ഞ് നാട്ടുകാര്‍

മണ്ണാര്‍ക്കാട്: കാട്ടാനശല്യം രൂക്ഷമായതോടെ ജനം ഭീതിയില്‍. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പൊതുവപ്പാടം, വെള്ളപ്പാടം ഭാഗങ്ങളിലാണ് എട്ടംഗ കാട്ടാനക്കൂട്ടം ഭീതിപരത്തുന്നത്. രാത്രി ജനവാസ മേഖലയോട് ചേര്‍ന്ന് ഇറങ്ങുന്ന ഇവ വ്യാപക കൃഷിനാശം വിതക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരമായി കാടിറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് വിഹരിക്കുകയാണ്. കാട്ടാന ഭീതിയത്തെുടര്‍ന്ന് പൊതുവപ്പാടത്തെ എട്ടോളം വീട്ടുകാര്‍ രാത്രി പ്രദേശത്തുനിന്ന് മാറി താമസിക്കുകയാണ്. പാലക്കോടന്‍ ഷൗക്കത്തിന്‍െറ വീടിനോട് ചേര്‍ന്ന വാഴകൃഷി പൂര്‍ണമായും കാട്ടാനകള്‍ നശിപ്പിച്ചു. ഇവയെ തുരത്താന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.