റിസ്വാന തസ്നി സുമനസ്സുകളുടെ സഹായം തേടുന്നു

മണ്ണാര്‍ക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കണ്ടമംഗലം എടപ്പറമ്പന്‍ വീട്ടില്‍ അബ്ദുല്‍ റസാഖിന്‍െറ മകള്‍ റിസ്വാന തസ്നി (14) സുമനസ്സുകളുടെ സഹായം തേടുന്നു. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ് റിസ്വാന. കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 60,000ത്തോളം രൂപയാണ് ചികിത്സ ചെലവ്. നിത്യവൃത്തിക്ക് ഏറെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലുമപ്പുറമാണ്. എം.ഇ.എസ് സ്കൂളിലെ കാന്‍റീന്‍ ജീവനക്കാരനാണ് പിതാവ് റസാഖ്. റിസ്വാനയെ സഹായിക്കാന്‍ എം.ഇ.എസ് സ്കൂള്‍ കേന്ദ്രീകരിച്ച് കണ്ടമംഗലം, അവണക്കുന്ന് റിസ്വാന തസ്നി ചികിത്സ നിധി, മണ്ണാര്‍ക്കാട് എന്ന പേരില്‍ എം.ഇ.എസ് ജില്ല പ്രസിഡന്‍റ് എ. ജബ്ബാറലി പ്രസിഡന്‍റും സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മുസ്തഫ ഹാജി കണ്‍വീനറും സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. ഹബീബ് ട്രഷററുമായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കുമരംപുത്തൂര്‍ എസ്.ബി.ടി ശാഖയില്‍ 67382613469 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ടി ആര്‍ 0000927. ഫോണ്‍: 9495088248.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.