കാറുകളില്‍ കടത്തിയ 6500 കോഴിക്കുഞ്ഞുങ്ങളെ പിടികൂടി

പാലക്കാട്: ആഡംബര കാറുകളില്‍ കടത്തിയ 6500 കോഴിക്കുഞ്ഞുങ്ങളെ വാണിജ്യനികുതി ഇന്‍റലിജന്‍സ് പിന്തുടര്‍ന്ന് പിടികൂടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പൊള്ളാച്ചിയില്‍നിന്നും മലപ്പുറത്തേക്കാണ് ടവേര, സ്വിഫ്റ്റ് ഡിസെയര്‍ കാറുകളില്‍ കോഴിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിച്ചത്. ടവേരയില്‍നിന്ന് 4000ഉം സ്വിഫ്റ്റില്‍നിന്ന് 2500ഉം കോഴിക്കുഞ്ഞുങ്ങളെ കണ്ടത്തെി. താണാവില്‍നിന്ന് കാറുകളെ പിന്തുടര്‍ന്ന ഇന്‍റലിജന്‍സ് സംഘം മുണ്ടൂരില്‍വെച്ചാണ് പിടികൂടിയത്. ടവേരയിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്ക് 1,04,000 രൂപയും സ്വിഫ്റ്റിലെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 67,000ഉം പിഴ ഈടാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ പിക്അപ് വാനില്‍ കടത്തിയ കോഴി കൊടുവായൂരില്‍ വാണിജ്യനികുതി ഇന്‍റലിജന്‍സ് പിടികൂടി. തമിഴ്നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് കടത്തിയ കോഴിക്ക് 51,000 രൂപ പിഴ ചുമത്തി. സ്ക്വാഡിന് ഇന്‍റലിജന്‍സ് ഓഫിസര്‍ ബി. പ്രേംകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ സെയ്തുമുഹമ്മദ്, സിനു വൈ. ദാസ്, ഡ്രൈവര്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.