കോങ്ങാട്: പൊള്ളാച്ചിയില്‍നിന്ന് പിക്അപ് വാനില്‍ കടത്തിയ 25 ലക്ഷം രൂപവിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് സംഘം വാഹന പരിശോധനക്കിടെ പിടികൂടി. ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി കണ്ണനെ (32) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഇതുവഴി വന്ന എക്സൈസ് സംഘം കടമ്പഴിപ്പുറം സ്കൂള്‍ ജങ്ഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട നിലയില്‍ വാന്‍ കണ്ടത്തെുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിയിലായത്. പ്രതിയെയും വാഹനവും ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘത്തിന് കൈമാറി. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ എ. ഷൗക്കത്തലി, പി. സുരേഷ്, പി. സെന്തില്‍ കുമാര്‍, എ. വിപിന്‍ദാസ്, ആര്‍. റിനോഷ്, സത്താര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.