പാലക്കാട്: കക്കൂസ് നിര്‍മിക്കാന്‍ സ്ഥലസൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് കമ്യൂണിറ്റി ടോയ്ലറ്റുകള്‍ പണിയുന്നത് പരിഗണനയിലാണെന്ന് തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീല്‍. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കല്‍ (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ-ഒ.ഡി.എഫ്) പദ്ധതിയുടെ ജില്ലാതല അവലോകനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഡെപ്യൂട്ടി കലക്ടര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കമ്യൂണിറ്റി ടോയ്ലെറ്റുകള്‍ വേണ്ട സ്ഥലങ്ങള്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ചെയ്യണം. ടോയ്ലെറ്റ് ആവശ്യമുള്ളവരില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരേക്കാള്‍ കൂടതല്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. പൊതുവിഭാഗത്തിലുള്ള ദരിദ്രര്‍ പിന്തള്ളപ്പെടാതെ നോക്കണം. കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനം ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നത്. ജില്ലയില്‍ 25,266 ടോയ്ലെറ്റുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ചില പഞ്ചായത്തുകളില്‍ അധികം ടോയ്ലെറ്റ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ദുര്‍ഘട മേഖലയായാണ്. ജില്ലയില്‍ 3720 ശൗചാലയങ്ങള്‍ നിര്‍മിക്കേണ്ടത് ദുര്‍ഘട മേഖലയിലായതിനാല്‍ ഇതിന് കൂടുതല്‍ തുക നല്‍കും. പദ്ധതിക്ക് പൊതുജനങ്ങളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പട്ടികജാതി/വര്‍ഗ കുടുംബങ്ങള്‍ പ്രവൃത്തിയുടെ എഗ്രിമെന്‍റ് വെക്കാന്‍ പഞ്ചായത്ത് ഓഫിസില്‍ വന്നില്ളെങ്കില്‍ വീട്ടില്‍ പോയി ഇത് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി, സബ് കലക്ടര്‍ പി. നൂഹ്, ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജലനിധി പഞ്ചായത്തുകളില്‍ ഒ.ഡി.എഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന ടോയ്ലെറ്റിന് അഡ്വാന്‍സ് തുക നല്‍കുന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കുമെന്ന് തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീല്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നല്‍കും. ജലനിധി മേഖല പ്രോജക്ട് മാനേജറെ വിളിച്ചുവരുത്തി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.