ആലത്തൂര്‍: ഇടവപ്പാതിയില്‍ തിരുവാതിരയും കര്‍ക്കടകവും കാര്യമായ മഴയില്ലാതെ കടന്നുപോയതോടെ, ആശങ്കയിലായി ജില്ലയുടെ കാര്‍ഷിക മേഖല. ജലസംഭരണികളിലൊന്നിലും വെള്ളം നിറഞ്ഞിട്ടില്ല. നെല്‍വയലുകളില്‍ ചിങ്ങമാസത്തില്‍ വെള്ളമില്ലാതെയുള്ള അവസ്ഥ കാര്‍ഷിക മേഖലക്ക് ചിന്തിക്കാനാവില്ല. എന്നാല്‍, പലയിടത്തും അതാണ് അവസ്ഥ. ഒന്നാംവിള പലയിടത്തും എങ്ങനെയെങ്കിലും കൊയ്തെടുക്കാന്‍ കഴിയുമെന്നും രണ്ടാം വിളയുടെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ളെന്നും കര്‍ഷകര്‍ പറയുന്നു. മഴക്കുറവ് തുടര്‍ന്നാല്‍ ജില്ലയില്‍ രണ്ടാം വിള വെട്ടിക്കുറക്കേണ്ടി വരുമെന്ന് ജലവിഭവ വകുപ്പിന്‍െറ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക ഡാമുകളിലും പകുതിപോലും ജലമില്ല. മലമ്പുഴ, ആളിയാര്‍, പറമ്പിക്കുളം, വാളയാര്‍, ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ ഒന്നാം വിളക്കുള്ള ജലംപോലുമില്ല. രണ്ടു വിളകളിലുമായി ജില്ലയില്‍ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. അതില്‍ 80,000 ഹെക്ടറും മലമ്പുഴ, ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്താണ്. എന്നാല്‍, തുലാവര്‍ഷം കനിഞ്ഞാല്‍ മാത്രമേ നെല്‍കൃഷി രണ്ടാം വിള ഇറക്കേണ്ടതുള്ളൂ എന്നാണ് നെല്‍കര്‍ഷകരുടെ പക്ഷം. കാര്‍ഷിക ജില്ലയെ ഇക്കൊല്ലം മഴ പൂര്‍ണമായി കൈയൊഴിഞ്ഞാല്‍ വെള്ളക്ഷാമം അതിരൂക്ഷമായിരിക്കുമെന്നതും ഏവരേയും ഭയപ്പെടുത്തുന്നു. എന്നാല്‍, ഇടവിട്ട് ചെറിയ മഴ പലപ്പോഴായി ലഭിക്കുന്നത് ധാന്യ മൊഴികെയുള്ള മറ്റ് കൃഷികള്‍ക്ക് ഗുണവുമായിട്ടുണ്ട്. പച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ ഉല്‍പാദനം വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.